0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.6K

ബീച്ച് തുടങ്ങുന്ന ഭാഗത്ത് ഗ്രൌണ്ട് പോലെ സ്ഥലം കിടപ്പുണ്ട്. അവിടെ അടുക്കും ചിട്ടയോടും നൂറിലധികം വണ്ടികളാണ് പാർക്ക് ചെയ്തിരുന്നത്. അധികവും ബൈക്കുകളായിരുന്നു. ഞങ്ങളും വണ്ടി അവിടെ പാർക്ക് ചെയ്തിട്ട് ഇറങ്ങി.

ഇടതു വശത്ത് കടലും വലതു വശത്ത് ആറും കണ്ടതോടെ എല്ലാവരുടെ മുഖത്തും ഉത്സാഹം കൂടി.

അവിടെ കുഞ്ഞ് കടകളും, ഐസ്ക്രീം വണ്ടികളും ധാരാളം ഉണ്ടായിരുന്നു. നല്ല തിരക്കുമുണ്ടായിരുന്നു.

“എനിക്ക് ഐസ്ക്രീം വേണ്ട. പക്ഷേ ഈ കുട്ടികൾ എന്താ ഐസ്ക്രീം കണ്ടിട്ടും വാങ്ങിച്ചു ചോദിക്കാത്തത്?” ഞാൻ ചോദിച്ചു.

അപ്പോഴാണ് കുട്ടികൾ പോലും ഐസ്ക്രീം വണ്ടിയെ കണ്ടത്.

“ആര്‍ക്കൊക്കെ ഐസ്ക്രീം വേണം?” ഡാലിയ കുസൃതി ചിരിയോടെ എന്റെ അടുത്തേക്ക് വന്നു.

“എനിക്ക് വേണം.” കുട്ടികളേക്കാൾ വേഗത്തിൽ ആദ്യം ഞാൻ കൈ പൊക്കിയതും ഡാലിയ ഒഴികെ എല്ലാവരും ഒന്ന് മിഴിച്ചു നിന്നു. എന്നിട്ട് ഡാലിയ ഉള്‍പ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു.

“എന്റെ ബ്രോ.... നിനക്ക് ഐസ്ക്രീം വേണ്ട എന്നല്ലേ പറഞ്ഞത്? എന്നിട്ട് കുട്ടികളേക്കാൾ വേഗത്തിൽ കൈ പൊക്കിയല്ലോ?” അഭിനവ് ചിരി നിർത്തി ചോദിച്ചു.

“എനിക്ക് മാത്രമായിട്ട് വേണ്ട എന്നാ ഉദേശിച്ചത്.” ഞാൻ പറഞ്ഞപ്പൊ പിന്നെയും ചിരി ഉയർന്നു.

“ഐസ്ക്രീം വേണമെങ്കിൽ വേഗം കൈ പോക്ക്.” ഞാൻ വിളിച്ചു പറഞ്ഞു. ഉടനെ കുട്ടികൾ അഞ്ചുപേരും വേഗം കൈ പൊക്കി കൂവി ചിരിച്ചുകൊണ്ട് അടുത്തേക്ക് ഓടി വന്നു.

“എനിക്കും വേണം.” മിനി എന്റെ അടുത്തു വന്ന് നിന്നു.

“എനിക്കും..” ഷാഹിദ ചിരിച്ചുകൊണ്ട് കൈ പൊക്കി.

അതോടെ ബാക്കിയുള്ളവർക്കും വേണമെന്നായി.

അങ്ങനെ ഐസ്ക്രീം കുടിച്ചുകൊണ്ട് പൊഴിയിലൂടെ ഞങ്ങൾ നടന്നു. ഫാമിലിയായി വന്നവരും, സുഹൃത്തുക്കളുടെ കൂടെ വന്നവരും,

💬 Comments

View all comments