0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.6K

പറഞ്ഞു. “ആദ്യം കണ്ടപ്പോ ആരോടും അടുക്കില്ല എന്ന് ഞാൻ വിചാരിച്ചു.”

അതുകേട്ട് ഞാൻ പൊട്ടിച്ചിരിച്ചു. “അത്ര സോഫ്റ്റ് ഒന്നുമല്ല. ഒരു കാര്യവുമില്ലാതെ ഞാൻ രാഹുലിന്റെ മെക്കിട്ടു കേറിയത് കണ്ടില്ലേ?”

“അശ്വതി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.” അഭിനവും പറഞ്ഞു. “ആദ്യം കണ്ടപ്പോ മുഖത്ത് അത്ര ചിരിയില്ല.... ഒരു സീരിയസ് ഭാവം.... കണ്ണില്‍ കനത്ത ഗൗരവം.... ആരോടും സംസാരിക്കാന്‍ താല്‍പര്യം ഇല്ലാത്ത വ്യക്തിയെ പോലെ തോന്നി. പക്ഷേ അങ്ങനെ അല്ലെന്ന് ഇപ്പൊ മനസ്സിലായി.”

അതൊക്കെ കേട്ട് ഞാൻ പുഞ്ചിരിക്കുക മാത്രമാണ്‌ ചെയ്തത്‌.

പുറകില്‍ ഡാലിയ അശ്വതിയോട് ശബ്ദം താഴ്ത്തി എന്തൊക്കെയോ സംസാരിക്കാന്‍ തുടങ്ങി. വല്ലപ്പോഴും ചില വാക്കുകൾ മാത്രം എന്റെ കാതില്‍ വീണു. അതിൽ നിന്നും അവള്‍ എന്നെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസ്സിലായി. പക്ഷേ ഞാൻ അത് ശ്രദ്ധിക്കാതെ ഇരുന്നു.

ഡാലിയയുടെ വീട്ടുമുറ്റത്ത് അഭി വണ്ടി നിര്‍ത്തിയതും ആന്റി പുറത്തേക്ക്‌ വന്നു.

മൂന്ന്‌ വണ്ടികളിൽ നിന്നും ഞങ്ങൾ എല്ലാവരും ഇറങ്ങി. ഞാൻ ചെന്ന് എന്റെ വണ്ടിയുടെ ഡ്രൈവിങ് സീറ്റില്‍ കേറാന്‍ പോയതും ഡാലിയ എന്റെ മുന്നില്‍ കേറി നിന്ന് എന്നെ തടഞ്ഞു.

“ചേട്ടൻ വീട്ടില്‍ കേറുന്നില്ലേ?”

“ഇല്ല. വല്ലാത്ത ക്ഷീണം. ഞാൻ പോണു.”

എന്റെ മറുപടി കേട്ട് എല്ലാ മുഖങ്ങളും വാടിയത് കണ്ട് ആശ്ചര്യം തോന്നി. പരിചയപ്പെട്ട് ഏതാനും മണിക്കൂറുകൾ മാത്രമേ ആയുള്ളു. പോരാത്തതിന് രാഹുലോടും ദേഷ്യപ്പെട്ടു. എന്നിട്ടും എന്നോട് ഇത്ര അടുപ്പം എന്തിനാണ് തോന്നുന്നത്!!

“എന്തു ക്ഷീണം..!” ആന്റി മുഖം കോട്ടി ചോദിച്ചു.

“അതുപിന്നെ.. ആന്റി—”

“എനിക്കൊന്നും കേള്‍ക്കേണ്ട. മര്യാദയ്ക്ക് വണ്ടി ഓഫാക്കി വീട്ടില്‍ കേറ്. ഇന്നു രാത്രി

💬 Comments

View all comments