0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.6K

നീ ഇവിടെ കിടക്കുമെന്ന് നിന്റെ വല്യമ്മയോട് ഞാൻ നേരത്തെ പറഞ്ഞു കഴിഞ്ഞു.”

“അടിപൊളി.” രാഹുല്‍ സന്തോഷത്തോടെ പറഞ്ഞു. “എന്റെ ബ്രോ, ഇന്ന് ഇവിടെ നമുക്ക് കഥയും പറഞ്ഞിരിക്കും.”

“ഓണപ്പാട്ടും ഓണത്തല്ലും ഒക്കെ വേണം.” രാഹുല്‍ അഭിപ്രായപ്പെട്ടു.

“നമ്മുടെ ജിം അഭിനവ് ഉണ്ടല്ലോ, അവനെ കൊണ്ട്‌ ആരെയെങ്കിലും തല്ലിക്കാം.” ഫ്രാന്‍സിസ് പറഞ്ഞതും എല്ലാവരും ചിരിച്ചു.

“ആന്റി, ഞാൻ വീട്ടില്‍ പോയിട്ട് വരാം.”

“വേണ്ട. നി പോകും, പക്ഷേ തിരിച്ചു വരില്ല.” ആന്റി പറഞ്ഞത് കേട്ട് ആരൊക്കെയോ അടക്കി ചിരിച്ചു.

“ഞാൻ പോയി കുളിച്ചിട്ട് വരാം ആന്റി.” ഞാൻ തല ചൊറിഞ്ഞു.

“ഇവിടെ ഏഴു റൂമുണ്ട്, ഏഴ് ബാത്റൂമുണ്ട്, കുളിക്കാന്‍ വെള്ളവുമുണ്ട്.” ആന്റോ ഗൗരവത്തിലായി.

എല്ലാവരും എന്റെയും ആന്റിയുടെയും സംഭാഷണമെല്ലാം വളരെ കൗതുകത്തോടെയാണ് നോക്കി നിന്നത്. ചിലരൊക്കെ ചിരിക്കുന്നത് കേട്ടു. ഏതു നിമിഷവും പൊട്ടിച്ചിരിക്കുമെന്ന പോലെയാണ് ഡാലിയ നിന്നത്.

“കുളിച്ചിട്ട് മാറാൻ എനിക്ക് ഡ്രസ് ഇല്ലല്ലോ, ആന്റി. അതുകൊണ്ടാ വീട്ടില്‍ പോയിട്ട് വരാമെന്ന് പറഞ്ഞത്.”

“ആവശ്യത്തിന് കൂടുതൽ ഡ്രെസ്സൊക്കെ ഇവിടത്തെ നിങ്ങളുടെ റൂമിൽ തന്നെ ഉണ്ടല്ലോ.”

അത് കേട്ടതും എന്റെ ഉള്ള് നൊന്തു. എന്റെ മുഖം വലിഞ്ഞു മുറുകി. ഡെയ്സിയുടെ മരണ ശേഷം ഞങ്ങളുടെ ആ റൂമിൽ കേറിയിട്ടില്ലെന്ന് അറിയാവുന്ന ആന്റി എന്തിനാ അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായില്ല.

പക്ഷേ ഇനി തര്‍ക്കിക്കാന്‍ ഒന്നും ഇല്ലാത്തത് കൊണ്ട്‌ ഞാൻ ഒന്നും മിണ്ടിയില്ല. ഫ്രാന്‍സിസ് എന്റെ വണ്ടിയില്‍ കേറി അതിനെ ഓഫ് ചെയ്തിട്ട് ചാവി എന്റെ കൈയിൽ തന്നു.

ഞാൻ എന്റെ വീട്ടില്‍ പോണില്ലന്ന് കണ്ടതും ഡാലിയയുടെ മുഖം പ്രകാശിച്ചു. ശെരിക്കും ഡെയ്സിയെ

💬 Comments

View all comments