Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]
തന്നെയാണ് അപ്പോൾ ആ മുഖത്ത് ഞാൻ കണ്ടത്. മനസ്സ് നീറിയതും പെട്ടന്ന് അവളുടെ മുഖത്ത് നിന്ന് എന്റെ നോട്ടം ഞാൻ മാറ്റി.
“എല്ലാരും വീട്ടില്‍ കേറി വാ.” ആന്റി പറഞ്ഞിട്ട് നടന്നതും എല്ലാവരും അകത്തേക്ക് പോകാൻ തയാറായി. ഞാൻ മാത്രം അനങ്ങാതെ നിന്നു.
“വാ ചേട്ടാ.” ഡാലിയ എന്റെ കൈ പിടിച്ചു വലിച്ചു.
“നീ ചെല്ല്. വല്യമ്മയ്ക്ക് കോൾ ചെയ്തിട്ട് ഞാൻ വരാം.”
ഒന്ന് മൂളിയ ശേഷം അവൾ അകത്തേക്ക് നടന്നു.
“വിളിക്കാൻ തോന്നിയല്ലോ..!.” ഞാൻ കോൾ ചെയ്തതും വല്യമ്മ സന്തോഷത്തോടെ പറഞ്ഞു.
ഞാൻ ചിരിച്ചു. “പിന്നേ വല്യച്ചൻ വന്നോ?”
“ഹൊ ചെക്കന്‍ എന്നെയും മറന്നിട്ടില്ല.” വല്യച്ചൻ പറയുന്നത് കേട്ടു. എന്നിട്ട് പുള്ളി ഒരു ഇംഗ്ലീഷ് പാട്ട് അങ്ങ് തുടങ്ങി, വെറും പൊട്ടത്തെറ്റായിരുന്നു.
ഞാനും വല്യമ്മയും ഫോണിലൂടെ കുറെ നേരം ചിരിച്ചു.
“ശെരി മോനെ അവരുടെ കൂടെ ആഘോഷിക്ക്. പിന്നെ കാണാം.” വല്യമ്മ കട്ടാക്കി.
അല്‍പ്പനേരം അവിടെതന്നെ എന്തൊക്കെയോ ഞാൻ ആലോചിച്ചു നിന്നു.
“എപ്പോഴും ഇങ്ങനെ കിളി പോയ പോലെ എന്തിനാ നില്‍ക്കുന്നേ?” ഒരു ചിരിയോടെ ചോദിച്ചിട്ട് ഡാലിയ സിറ്റൗട്ടിൽ നിന്നിറങ്ങി എന്റെ അടുത്ത് വന്നിട്ട് എന്നെ പിടിച്ചു വലിച്ച് കൊണ്ട് വീട്ടില്‍ കേറി.
കുട്ടികൾ ഒഴികെ എല്ലാവരും ഹാളില്‍ ഉണ്ടായിരുന്നു. അവർ കഴിച്ചിട്ട് ഇറങ്ങിയയെന്ന് മനസിലായി.
എന്നാലും ഇത്ര പേര്‍ ഹാളില്‍ ഉണ്ടായിട്ടും ചെറിയ ശബ്ദം പോലും കേള്‍ക്കാന്‍ കഴിയാത്തതിൽ ഞാൻ അല്‍ഭുതപ്പെട്ടു . കുഷൻ കസേരകളിലും സോഫയിലുമായി എന്നെ നോക്കി അല്‍പ്പം ആശങ്കയോടെ ഇരിക്കുന്നവരെ കണ്ടിട്ട് എനിക്ക് കാര്യം മനസിലായില്ല.
അപ്പോഴാണ് ക്ലമന്റ് അങ്കിള്‍
💬 Comments
View all comments