0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.6K

കുഷൻ ചെയറിൽ എന്നെ തന്നെ നോക്കിയിരിക്കുന്ന കാഴ്ച ഞാൻ കണ്ടത്. അതോടെ എല്ലാവരുടെയും നിശബ്ദയുടെ കാരണം മനസ്സിലായി.

അങ്കിളിന്റെ മുഖത്ത് സങ്കടവും ദേഷ്യവും തെളിഞ്ഞു നിന്നു. കണ്ണുകള്‍ക്ക് വല്ലാത്ത ഒരു കാഠിന്യം ഉണ്ടായിരുന്നു.

“ഇനി പപ്പയുടെ വായിൽ ഉള്ളതു കൂടി ചേട്ടൻ കേള്‍ക്ക്.” ഡാലിയ എന്റെ കൈ വിട്ടിട്ട് അവളുടെ കൂട്ടുകാരികൾക്കടുത്തേക്ക് പോയി.

എടി ദ്രോഹി...!!

“അവസാനം ഞങ്ങളെയൊക്കെ കാണണമെന്ന് നിനക്ക് തോന്നി, അല്ലേ?” അങ്കിളിന്റെ ആ പരുക്കന്‍ ശബ്ദത്തില്‍ അങ്കിള്‍ ചോദിച്ചു. ആ ചോദ്യത്തിൽ കുറ്റപ്പെടുത്തൽ ഉണ്ടായിരുന്നു.

എന്തു പറയണം എന്നറിയാതെ ഞാൻ അവിടേ തന്നെ വിഷമത്തോടെ നിന്നു.

“അവിടെതന്നെ നില്‍ക്കാതെ കേറി വാടോ.” ഒടുവില്‍ അങ്കിള്‍ ശാന്തമായി പറഞ്ഞതും എന്റെ കാലുകൾ താനേ മുന്നോട്ട് ചലിച്ചു. അങ്കിളിന്റെ അടുത്ത് പോയാണ് ഞാൻ നിന്നത്.

അങ്കിള്‍ എഴുനേറ്റ് എന്റെ തോളത്ത് ഒന്ന് തട്ടി. “നീ വല്ലാതെ ക്ഷീണിച്ചു പോയല്ലോ!” അതും പറഞ്ഞ്‌ അങ്കിള്‍ ശബ്ദം താഴ്ത്തി രഹസ്യമായി പറഞ്ഞു, “ഡെയ്സിയെ നിനക്ക് മാത്രമല്ല, ഞങ്ങൾക്കും നഷ്ടപ്പെട്ടടാ മോനെ... ഇനി നീയും ഞങ്ങളെ വിട്ട് അകന്നു പോകരുത്.”

യാചന പോലെ അത്രയും പറഞ്ഞിട്ട് അങ്കിള്‍ തിരിഞ്ഞ് എല്ലാവരെയും ഒന്ന് നോക്കി. “ഇവര്‍ നാലുപേരെ കണ്ടിട്ട് എന്തോ കള്ളത്തരം മണക്കുന്നുണ്ടല്ലോ?” ഫ്രാന്‍സിസ്, അഭിനവ്, അന്‍സാര്‍, രാഹുല്‍ എന്നിവരെ നോക്കിയാണ് അങ്കിള്‍ പറഞ്ഞത്.

ഉടനെ അവർ നാലുപേരും പരുങ്ങുന്നത് കണ്ടിട്ട് സ്ത്രീകൾ എല്ലാവരും ചിരിച്ചു.

“എടോ പട്ടാളക്കാരാ..” അങ്കിള്‍ അന്‍സാറെ നോക്കി കള്ളത്തരം പിടിച്ചത് പോലെ തലയാട്ടി ചിരിച്ചു. “നീ മിലിട്ടറി സാധനം കൊണ്ട് വന്നിട്ട് എന്നെ ഒഴിവാക്കാമെന്ന് കരുതി,

💬 Comments

View all comments