0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.6K

അല്ലേ? നിങ്ങൾ നാലും എന്റെ മരുമോനെ മാത്രം കൂട്ടുപിടിച്ച് ടെറസിൽ ചെന്ന് വെള്ളമടിക്കാൻ പ്ലാൻ ചെയ്തത് ഞാൻ അറിയില്ലെന്ന് കരുതിയോ?”

“അയ്യോ.... അങ്കിളേ ഞങ്ങൾ അങ്കിളിനെ ഒഴിവാക്കിയതല്ല. ഇവിടെ ഇതൊക്കെ അങ്കിളും ആന്റിയും അനുമതിക്കുമോ എന്നറിയാത്ത കൊണ്ടാ ഞങ്ങൾ രഹസ്യമാക്കി വച്ചത്‌.” അന്‍സാര്‍ ധൃതിയില്‍ പറഞ്ഞു. “പക്ഷേ അങ്കിള്‍ എങ്ങനെ അറിഞ്ഞു?”

“ഹും... ക്രിമിനൽ ലോയരോടാ നിങ്ങടെ കളി.” അങ്കിള്‍ ഗൗരവത്തിൽ എല്ലാവരെയും നോക്കി.

“ദേ ഇച്ചായാ, പിള്ളാർക്ക് മുന്നില്‍ വലിയ വക്കീല്‍ കളിക്കണ്ട, കേട്ടോ.” ആന്റി അങ്കിളിന് എളിയിൽ വിരൽ കൊണ്ട്‌ കുത്ത് കൊടുത്തതും അങ്കിള്‍ പൊട്ടിച്ചിരിച്ചു.

“എടാ മക്കളേ, നിങ്ങടെ ഭാര്യമാര്‍ തന്നെയാ പറഞ്ഞത്.” ആന്റി വെളിപ്പെടുത്തി. “പിന്നേ നിങ്ങൾ ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമില്ല.... പക്ഷേ കുടിച്ചിട്ട് പ്രശ്നങ്ങൾ ഒന്നും ഒണ്ടാക്കരുത്...”

“അയ്യോ ആന്റി, ഞങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ടൈപ്പ് ഒന്നുമല്ല... സത്യം.” ഫ്രാന്‍സിസ് ഉറപ്പിച്ച് പറഞ്ഞു.

“ശെരി, ശെരി. നാളെ വെളുപ്പിന് എനിക്കൊരു യാത്രയുണ്ട്. അതുകൊണ്ട്‌ പെട്ടന്ന് രണ്ടെണ്ണം വീശിയിട്ട് വേണം എനിക്ക് കിടക്കാന്‍.” അങ്കിള്‍ കൈകൾ തിരുമ്മി കൊണ്ട്‌ തിരക്കു കൂട്ടി. “വാടാ മക്കളെ നമുക്ക് തുടങ്ങാം.”

അത് കേള്‍ക്കേണ്ട താമസം അന്‍സാറും ഭാര്യക്കും കൊടുത്തിരുന്ന റൂമിലേക്ക് അന്‍സാര്‍ ഓടി. അവന്റെ ആ ഓട്ടം കണ്ട് എല്ലാവർക്കും ചിരിയാണ് വന്നത്.

“മേളിൽ ബാൽക്കനിയിൽ ഇച്ചായൻ മേശയും കസേരയും ഇട്ട് റെഡിയാക്കി വച്ചേക്കുവാ. നിങ്ങൾ മുകളില്‍ ചെല്ല്. ഞങ്ങൾ സ്ത്രീകൾ ചെന്ന് കഴിക്കേണ്ട സാധനങ്ങള്‍ ഒക്കെ എടുത്തോണ്ട് വരാം.”

സ്ത്രീകൾ എല്ലാം എന്തൊക്കെയോ പറഞ്ഞു ചിരിച്ച് കൊണ്ട്‌ കിച്ചനിൽ പോയതും ഞങ്ങൾ ആണുങ്ങള്‍

💬 Comments

View all comments