Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]
സ്റ്റെപ്പ് കേറി മുകളില്‍ ചെന്നു.
ഇതൊരു വലിയ വീടാണ്. താഴെ നാല് ബെഡ്റൂമും, വലിയ ഹാളും, ഡൈനിംഗ് റൂമും, വലിയ സ്റ്റോർ റൂമും, പ്രാർത്ഥനാ റൂമും, വലിയ കിച്ചനുമുണ്ട്. പിന്നെ മുകളില്‍ മൂന്ന് ബെഡ്റൂമും ഒരു കുഞ്ഞ് ഹാളും, ഒരു ബാൽക്കനിയും ഉണ്ട്. എല്ലാ ബെഡ്റൂമിലും ബാത്റൂം അറ്റാച്ച്ഡ് ആണ്. ബാൽക്കനിയിൽ ഇരുപത് പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.
ഞങ്ങൾ എല്ലാവരും ബാൽക്കനിയിൽ കേറി അറേഞ്ച് ചെയ്തിട്ടിരുന്ന കസേരകളിൽ സ്ഥാനം പിടിച്ച ശേഷമാണ് അന്‍സാര്‍ ഒരു ബാഗുമായി കേറി വന്നത്.
“എത്ര കുപ്പിയുണ്ട്?” അങ്കിള്‍ ചോദിച്ചു.
“മൊത്തം ആറ് കുപ്പി.” അന്‍സാര്‍ പറഞ്ഞതും അങ്കിളിന്റെ മുഖം കറുത്തു. “അയ്യോ അങ്കിള്‍, തെറ്റായി എടുക്കല്ലേ. ഞങ്ങളാരും അങ്ങനെ മുക്കി കോരി കുടിക്കുന്നു ടൈപ്പ് അല്ല. വല്ലപ്പോഴും മാത്രം കൂടുന്നവരാണ്. പിന്നെ, ഇവിടെ പത്തു ദിവസം നിൽക്കാൻ പ്ലാൻ ചെയ്തത് കൊണ്ടും, ഇവിടെ എത്രപേര്‍ ഞങ്ങള്‍ക്കൊപ്പം കൂടുമെന്ന് അറിയാത്ത കൊണ്ടാണ് ഇത്രയും ഞാൻ കൊണ്ടുവന്നത്. ഇപ്പോൾ രണ്ടു കുപ്പി മാത്രമാ എടുത്തത്.” അവന്‍ വെപ്രാളത്തിൽ പറഞ്ഞു തീര്‍ത്തു.
അവന്റെ ന്യായീകരണം അംഗീകരിച്ചത് പോലെ അങ്കിള്‍ മൂളി. അപ്പോഴേക്കും സ്ത്രീകളും കേറി വന്നു.
ആന്റിയും മറ്റുള്ളവരും കൊണ്ടുവന്ന് നിരത്തിയ ഭക്ഷണ സാധനങ്ങള്‍ കണ്ട് രാഹുല്‍, അഭിനവ്, ഫ്രാന്‍സിസ്, അന്‍സാറും അന്തിച്ചു പോയി.
“നിങ്ങളുടെ രാത്രി പ്ലാൻ അറിയാവുന്നത് കൊണ്ട് എന്റെ ഭാര്യ നേരത്തെ പ്ലാൻ ചെയ്ത് ഇതൊക്കെ തയ്യാറാക്കി വച്ചതാ.” അങ്കിള്‍ പറഞ്ഞു.
ഒടുവില്‍ ബാഗില്‍ നിന്ന് അന്‍സാര്‍ രണ്ട് കുപ്പി ബ്രാണ്ടിയും നാല് വലിയ കുപ്പി സെവനപ്പും എടുത്ത് പുറത്തു വച്ചു.
💬 Comments
View all comments