0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.6K

കഴിഞ്ഞിരുന്നു.”

പെട്ടന്ന് നിറഞ്ഞു വന്ന കണ്ണീരിനെ കണ്ണുകൾ ചിമ്മി ഞാൻ വറ്റിച്ചു. എന്നിട്ട് ഒരു സിപ്പ് കൂടി ഞാൻ എടുത്ത ശേഷം എന്റെ കണ്ണുകൾ ഞാൻ അടച്ചു.

“പ്ലീസ് ചേട്ടാ... ബാക്കി പറയൂന്നേ...!!” ഷാഹിദ കെഞ്ചിയതും ഞാൻ കണ്ണുകൾ തുറന്ന് കൈയിലുള്ള ഗ്ളാസിനെ നിരീക്ഷിച്ചു.

“ഡെയ്സി അന്ന് പത്തില്‍ പഠിക്കുന്ന സമയം, അന്നാണ് ആദ്യമായി ഡെയ്സി എന്റെ ഹൃദയത്തിന് മുകളില്‍ ചെവി ചേര്‍ത്തു പിടിച്ചത്. എന്നിട്ട് അവള്‍ പറഞ്ഞു, “ചേട്ടന്റെ ഹൃദയം ഡെയ്സി - ഡെയ്സി എന്ന് എന്റെ പേര് പറയുന്നത് എനിക്ക് കേൾക്കാം. അപ്പോ ചേട്ടൻ എന്റെ മാത്രമാണ്. ഞാൻ ചേട്ടന്റെ മാത്രവും. എന്റെ ജീവനില്‍ ചേട്ടൻ എപ്പോഴോ അലിഞ്ഞ് ചേര്‍ന്നു കഴിഞ്ഞിരിക്കുന്നു. ചേട്ടൻ ഇല്ലെങ്കില്‍ ഡെയ്സി വാടി കൊഴിഞ്ഞ് നശിച്ചു പോകും. ഈ ഹൃദയം നിലച്ചാൽ എന്റെ ശ്വാസവും നിലച്ചു പോകും. ചേട്ടൻ ജീവിച്ചിരിക്കുന്ന അത്രയും കാലം മാത്രം എനിക്കും ജീവിച്ചാൽ മതി.””

അത്രയും പറഞ്ഞിട്ട് വീണ്ടും കണ്ണുകൾ അടച്ചു പിടിച്ചിട്ട് നീറി പുകയുന്ന എന്റെ നെഞ്ചില്‍ ഞാൻ തടവി. “അന്നാണ് എന്റെ ഡെയ്സിയെ ആദ്യമായി ഞാൻ കവിളിൽ ചുംബിച്ചത്. അന്നാണ് എന്റെ ഡെയ്സിയേ ആദ്യമായി ഞാൻ എന്നോട് ചേര്‍ത്തു പിടിച്ചത്. എന്റെ ഡെയ്സി ഇല്ലെങ്കില്‍ എനിക്ക് എങ്ങനെ ജീവിക്കാൻ കഴിയുമെന്ന ഭയം അന്നാണ് ആദ്യമായിട്ട് ഉണ്ടായത്. അന്നാണ് എന്റെ കണ്ണുകൾ ആദ്യമായി നിറഞ്ഞത്.”

ഒരു നെടുവീര്‍പ്പോടെ അല്‍പ്പം മദ്യം കൂടി ഞാൻ സിപ്പ് ചെയ്തു. എന്നിട്ട് മെല്ലെ തല ഉയർത്തി അവരെ നോക്കി.

“ഡെയ്സി അങ്ങനെയൊക്കെ പറഞ്ഞപ്പോ ചേട്ടൻ അവളോട് എന്താ പറഞ്ഞത്?”

💬 Comments

View all comments