0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.6K

അശ്വതി ചോദിച്ചു.

അന്ന് ഡെയ്സിയോട് ഉച്ചരിച്ച അതേ വാക്കുകൾ എന്റെ നാവില്‍ നിന്ന് വീണ്ടും പിറന്നു “നി ഇല്ലെങ്കില്‍ ഞാനും ഉണ്ടാവില്ല, ഡെയ്സി. എന്റെ ജീവിതത്തില്‍ നിന്നും നി അസ്തമിച്ചാൽ ഞാൻ ഒരിക്കലും ഉദിക്കില്ല. ആ നിമിഷം ഞാനും നിനക്കൊപ്പം അസ്തമിക്കും.” പറഞ്ഞിട്ട് ഞാൻ തലയും താഴ്ത്തിയിരുന്നു. എന്നില്‍ നിന്നും ഒരു ചെറിയ തേങ്ങൽ പുറത്തു വന്നു.

“ബ്രോ....” അഭിനവും ഫ്രാന്‍സിസും ചാടി എഴുനേറ്റ് എന്റെ മുന്നില്‍ വന്നു നിന്നെങ്കിലും എന്താണ്‌ പറയേണ്ടത് എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.

“പക്ഷേ മൂന്ന്‌ കൊല്ലം മുമ്പ്‌ എന്റെ ഡെയ്സി അസ്തമിച്ചിട്ടും ഞാൻ ഇപ്പോഴും ഉദിച്ചു നില്‍ക്കുന്നത് കണ്ടില്ലേ.” വെറുപ്പോടെ ഞാൻ എന്നെ സ്വയം ശപിച്ചു.

“ചേട്ടാ...!!” മിനി പെട്ടന്ന് എഴുനേറ്റ് അടുത്തുവന്നു വിഷമത്തോടെ നിന്നു.

കുറെ കഴിഞ്ഞ് ഞാൻ തല ഉയർത്തി പുഞ്ചിരിച്ചതും എല്ലാവരും ആശ്വാസത്തോടെ പരസ്പരം ഒന്ന് നോക്കി.

അപ്പോൾ ഞാൻ തുടർന്നു, “ഞാൻ പ്ലസ് ടു കഴിഞ്ഞതും നേരിട്ട് എം ബി എ പഠിക്കാൻ തീരുമാനിച്ചു. എന്റെ മൂന്നാം വര്‍ഷം തുടങ്ങിയപ്പോ ഡെയ്സിയും ഡാലിയയും പ്ലസ് ടു കഴിഞ്ഞ് കോളേജില്‍ കേറി. ആ സമയത്താണ് ഞങ്ങളുടെ ബന്ധത്തെ കുറിച്ച് ഞങ്ങൾ ഞങ്ങളുടെ വീടുകളില്‍ പറഞ്ഞത്.”

“പറഞ്ഞപ്പോ എതിര്‍പ്പ് ഉണ്ടായോ ബ്രോ?” രാഹുല്‍ വെപ്രാളപ്പെട്ട് ചോദിച്ചു.

“ഇല്ല. ആരും എതിർത്തില്ല.” ഞാൻ പുഞ്ചിരിച്ചു. “എല്ലാവർക്കും ഞങ്ങളുടെ ബന്ധം ഇഷ്ടമായിരുന്നു. സത്യത്തിൽ, ഞങ്ങളുടെ ബന്ധത്തെ കുറിച്ച് എല്ലാവർക്കും പണ്ടേ അറിയാമായിരുന്നു എന്ന് അവർ പറഞ്ഞപ്പോ ഞാനും ഡെയ്സിയുമാണ് ഞെട്ടിയത്.”

“പിന്നേ എന്തു സംഭവിച്ചു?” ഫ്രാന്‍സിസ് ചോദിച്ചു. “ബ്രോടെ ഇരുപത്തി നാലാമത്തെ

💬 Comments

View all comments