0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.6K

അങ്ങനെയാണ് അച്ഛൻ മരിച്ചു ഒരു വര്‍ഷം കഴിഞ്ഞതും ഞങ്ങൾ വിവാഹിതരായത്.... അങ്ങനെ പതിമൂന്ന്‌ വര്‍ഷം പ്രണയിച്ച് എന്റെ ഇരുപത്തി നാലാം വയസ്സില്‍ എന്റെ ഡെയ്സിയെ ഞാൻ വിവാഹം കഴിച്ചു. ഞാനും അവളും നീലഗിരിയിൽ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. ഇവിടെ നിര്‍ത്തിയ പഠനം അവള്‍ അവിടെ തുടർന്നു. ഞങ്ങളുടെ എല്ലാ തിരക്കിനിടയിലും എല്ലാ ആഴ്ചയും ഞങ്ങൾ നാട്ടില്‍ വന്നിട്ട് പോകുമായിരുന്നു. ഞങ്ങൾ സന്തോഷമായി ജീവിച്ചു.”

അത്രയും പറഞ്ഞ് എന്റെ കഥ ഞാൻ അവസാനിപ്പിച്ചു. അപ്പോൾ കഥ കേട്ടിരുന്നവർ നിരാശയോടെ പരസ്പ്പരം നോക്കി.

“പക്ഷേ ചേട്ടാ...” ഷാഹിദ എഴുനേറ്റ് നിന്നു. “ചേട്ടൻ കഥ ഫുള്ളായി പറഞ്ഞില്ലല്ലോ?”

അത് കേട്ടതും എന്റെ ഹൃദയം നീറി. വല്ലാത്ത വേദനയും ദുഃഖവും ഉള്ളില്‍ നിറഞ്ഞു.

“ഇനി എന്താണ് നിങ്ങള്‍ക്ക് അറിയേണ്ടത്..” ഞാൻ ദേഷ്യത്തില്‍ ചോദിച്ചു. “എന്റെ ഡെയ്സി —” എന്റെ ഹൃദയം പൊള്ളി തൊണ്ട ഇടറിയതും ഒന്ന് നിർത്തിയിട്ട് ഞാൻ ദേഷ്യത്തില്‍ തുടർന്നു. “വിവാഹം നടന്ന് വെറും രണ്ടു വര്‍ഷം കഴിഞ്ഞ് ഡെലിവറി സമയത്ത്‌ ഡെയ്സിയും ഞങ്ങളുടെ കുഞ്ഞും എന്നെ ഈ ലോകത്ത് തനിച്ചാക്കീട്ട് പോയി —” പെട്ടന്ന് എന്റെ ശബ്ദം ഉയർന്നു കൊണ്ടേ പോയി. “അവളെ ഞാൻ സ്നേഹിച്ചത് സത്യമാണെങ്കിൽ, എന്റെ അച്ഛനെ പോലെ ജീവിതം വെറുത്ത് ഞാനും ആത്മഹത്യ ചെയ്യരുത് എന്നായിരുന്നു അവളുടെ അവസാനത്തെ വാക്കുകൾ. ആ വാക്കുകളിലൂടെ എന്നെ ഈ നശിച്ച ലോകത്ത് ബന്ധിച്ചിട്ടാണ് എന്റെ ഡെയ്സി എന്നെ വിട്ടു പോയത്. നീറി നീറി ജീവിക്കാൻ എന്നെ തനിച്ചാക്കിയിട്ട് അവള്‍ പോയി. ഞങ്ങളുടെ കുഞ്ഞിനെയും കൊണ്ടു പോയി.”

എന്റെ കണ്ണുകൾ

💬 Comments

View all comments