Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]
നിറഞ്ഞ് നീറാൻ തുടങ്ങി. ഉള്ളിലെ വേദന വര്‍ധിച്ച് ഉയർന്ന് കൊണ്ടിരുന്നു. കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് ഞാൻ ഉള്ളില്‍ വിലപിച്ചു. കണ്ണുനീര്‍ അടങ്ങി നില്‍ക്കാതെ പുറത്തേക്ക് ഒഴുകി വന്നു.
“ബ്രോ....” ആരോ വിഷമത്തോടെ വിളിച്ചത് കേട്ടു.
“അവളില്ലാത്ത ഈ ലോകം എനിക്ക് നരകമായി മാറിയത് അവളുണ്ടോ അറിയുന്നു?” ഞാൻ ഉറക്കെ ദേഷ്യത്തില്‍ ആരോടെന്നില്ലാതെ ചോദിച്ചു. “എന്റെ ഹൃദയം ഇപ്പോഴും അവളുടെ പേര് പറഞ്ഞാണ് കരഞ്ഞു തുടിക്കുന്നതെന്ന് അവൾ അറിയുന്നുണ്ടോ? കുഞ്ഞിക്കാലം തൊട്ട് ഞങ്ങൾ ഒരുമിച്ച് ജീവിച്ച ഈ നാടും ഞങ്ങളുടെ വീടുമൊക്കെ എന്റെ കല്ലറയായി മാറി എന്നെ ശ്വാസംമുട്ടിക്കുന്നത് വല്ലതും അവള്‍ അറിയുന്നുണ്ടോ? എന്തിനാണ് അവൾ എന്നെ വിട്ടിട്ട് പോയത്..??? അവളും ഞങ്ങളുടെ കുഞ്ഞും പോയ ഇടത്ത് എന്തുകൊണ്ട് എന്നെയും കൊണ്ട് പോയില്ല...?”
വേദന കാരണം എന്നെയും അറിയാതെ ഞാൻ അലറുകയായിരുന്നു. ഒടുവില്‍ എന്നെ നിയന്ത്രിക്കാന്‍ ശ്രമിച്ചു കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു.
ഇനി ഇവിടെ ഇരുന്നാല്‍ ആരെയെങ്കിലും കൂടുതൽ വേദനിപ്പിക്കുന്ന തരത്തിൽ ഞാൻ ചിലപ്പോ എന്തെങ്കിലും പറഞ്ഞു പോകും. അതുകൊണ്ട് പുറത്തു പോകാൻ ഞാൻ തീരുമാനിച്ചു.
എന്റെ കണ്ണുകൾ തുറന്നു ഞാൻ നോക്കി. എല്ലാവരും എഴുനേറ്റ് നില്‍ക്കുകയായിരുന്നു. എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞ് തുളുമ്പുന്നതും ഞാൻ കണ്ടു.
ഞാൻ എഴുനേറ്റ് ബാൽക്കനിയിൽ നിന്നും പുറത്തേക്ക് നടന്നു. ബാൽക്കനി വാതില്‍ക്കല്‍ ശബ്ദമില്ലാതെ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ഡാലിയയെ അപ്പോഴാണ് ഞാൻ കണ്ടത്. ചുവന്നു കലങ്ങിയ കണ്ണുകളുമായി അങ്കിളും ആന്റി ഡാലിയയ്ക്ക് പുറകില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു.
ഒന്നും മിണ്ടാതെ ഞാൻ വേഗം പടികളിറങ്ങി താഴെ ചെന്നു. വീടിനകത്തിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ട് വാതിൽ
💬 Comments
View all comments