Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]
തുറന്ന് ഞാൻ പുറത്തിറങ്ങി. വാതിൽ ചാരിയ ശേഷം മുറ്റത്ത് ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
മുറ്റത്ത് മണിക്കൂറുകളോളം നടന്നിട്ടും മനസ്സ് ശാന്തമായില്ല. ഒടുവില്‍ സിറ്റൗട്ടിൽ കേറി നിലത്തിരുന്നിട്ട് ഭിത്തിയിലേക്ക് ഞാൻ ചാരി.
അല്‍പ്പം കഴിഞ്ഞ് ആരോ പുറത്തേക്ക് വരുന്ന ഒച്ച കേട്ടു. വെറുതെ ചാരിയിട്ടിരുന്ന വാതില്‍ തുറന്ന് ആന്റി പുറത്തേക്ക് വന്ന് ഭിത്തിയിൽ ചാരി എന്നോട് ചേര്‍ന്നിരുന്നു.
“കഴിഞ്ഞ ദിവസം നിന്റെ വീട്ടില്‍ വച്ച് ഞാൻ ദേഷ്യപ്പെട്ടതിന് ഇപ്പോഴും എന്നോട് ദേഷ്യമുണ്ടോ, മോനേ?” സങ്കടത്തോടെ ആന്റി ചോദിച്ചു.
“ഇല്ല ആന്റി. എനിക്ക് ആരോടും ദേഷ്യമില്ല. എല്ലാവരുടെ മനസ്സും എനിക്കറിയാം. നമ്മൾ എല്ലാവർക്കും പ്രിയപ്പെട്ടവർ നഷ്ട്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് നമ്മൾ ചിലപ്പോ അറിയാതെ എന്തെങ്കിലുമൊക്കെ പറഞ്ഞു പോകുന്നതല്ലേ.”
അതിന് മറുപടിയായി ആന്റി ഒന്നും പറഞ്ഞില്ല. കുറെ നേരം ഞങ്ങൾ മിണ്ടാതിരുന്നു.
“സമയം രണ്ട് കഴിഞ്ഞു മോനെ. നി ചെല്ല്... ചെന്ന് നിങ്ങളുടെ റൂമിൽ കിടക്ക്.”
മുകളില്‍ ഞാനും ഡെയ്സിയും ഉപയോഗിച്ചിരുന്ന റൂമിനെയാണ് ആന്റി ഉദേശിച്ചത്. ഡെയ്സി മരിച്ച ശേഷം ആ റൂമിൽ ഞാൻ കേറിയിട്ടില്ല. ആ മുറിയില്‍ കേറിയാല്‍ എന്റെ പിടിവള്ളി പൊട്ടി ദുഃഖത്തിന്റെ അഗാധങ്ങളിൽ മുങ്ങി പോകുമെന്ന് അറിയാം. അതുകൊണ്ടാണ് വല്യമ്മയുടെ വീട്ടിലും ആന്റിയുടെ വീട്ടിലുമുള്ള ഞങ്ങളുടെ മുറിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാൻ കേറാത്തത്. നീലഗിരിയിൽ ഞാനും ഡെയ്സിയും ജീവിച്ചിരുന്ന കോട്ടേജ് പോലും ഇപ്പോഴും പൂട്ടിയാണ് കിടക്കുന്നത്.
“ആ മുറി എനിക്ക് വേണ്ട, ആന്റി.” ഞാൻ പറഞ്ഞതും മറുപടി പറയാൻ കഴിയാതെ ആന്റി വിഷമിച്ചു.
“അല്‍പ്പം കൂടി ഞാൻ ഇവിടെ ഇരുന്നോട്ടെ. പിന്നീട് ഞാൻ ഹാളില്‍ കിടന്നോളാം.”
ആന്റി
💬 Comments
View all comments