0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.6K

ഇല്ലായിരുന്നു. അല്‍പ്പനേരം മടിച്ചു നിന്ന ശേഷം ഞാൻ താഴേക്ക് വന്നു.

ഹാളില്‍ കുട്ടികൾ ഓടി കളിക്കുന്നത് കണ്ടു ഞാൻ പുഞ്ചിരിച്ചു.

“ഇന്നും ഐസ്ക്രീം വാങ്ങി തരില്ലേ, അങ്കിള്‍?” അശ്വതിയുടെ മോള് കീര്‍ത്തി എന്നെ കണ്ടതും ചോദിച്ചു.

“വാങ്ങി തരാമല്ലോ.” അവളുടെ കവിളിൽ എന്റെ വിരൽ കൊണ്ട്‌ പതിയെ ഞാൻ തൊട്ടതും അവള്‍ കുണുങ്ങി ചിരിച്ചു.

ഞാൻ അഞ്ചു കുട്ടികളെയും കുസൃതിയോടെ നോക്കി. “നിങ്ങൾ അഞ്ചു പേരും ഒരുപോലെ രണ്ടു കൈയും രണ്ടു പ്രാവശ്യം പൊക്കി താഴ്ത്തണം . രണ്ട് തവള ചാട്ടം ചാടണം. എന്നിട്ട് രണ്ട് ഇടുപ്പിലും കൈകള്‍ കുത്തി, ഒരു കാല്‍ പൊക്കി പിടിച്ചിട്ട്, ഐസ്ക്രീം വേണമെന്ന് ഉറക്കെ പറയണം.” അങ്ങനെ ചെയ്താല്‍ ഐസ്ക്രീം മാത്രമല്ല നിങ്ങളെ ഞാൻ കൊണ്ടു പോകുന്ന ബേക്കറിയിലുള്ള എന്തു കാണിച്ചാലും അതൊക്കെ ഞാൻ വാങ്ങിത്തരും.

കുട്ടികൾ അഞ്ചും ഒരു മടിയും കൂടാതെ ചിരിച്ചു കൊണ്ട്‌ രണ്ടു പ്രാവശ്യം കൈകൾ പൊക്കുകയും താഴ്ത്തുകയും ചെയ്തു.... രണ്ട് തവള ചാട്ടവും ചാടി.... അവസാനം, രണ്ടു കൈകളും അവർ ഇടുപ്പിൽ കുത്തിപ്പിടിച്ചു, ഓരോ കാലുകള്‍ ഉയർത്തി പിടിച്ചു. “ഞങ്ങൾക്ക് ഐസ്ക്രീം വേണം...” അവർ വിളിച്ചു കൂവി.

അപ്പോൾ വീട്ടു നടയില്‍ നിന്നും ഭയങ്കര പൊട്ടിച്ചിരി കേട്ട് ഞാൻ നോക്കി. ഡാലിയയും, കൂട്ടുകാരികളും, അവരുടെ ഭർത്താക്കന്മാരും എല്ലാം പൊട്ടിച്ചിരിക്കുന്നു. ഞാൻ ചമ്മലോടെ അവരെ നോക്കി നിന്നു.

“കുട്ടികളെ കൊണ്ട്‌ എന്തൊക്കെയാ ചെയ്യിച്ചത്....!!” ഒടുവില്‍ ചിരി നിര്‍ത്തി ഗായത്രി എന്റെ അടുത്തു വന്നു. “ഞാനും അതുപോലെ ചെയ്താല്‍ എനിക്കും വാങ്ങിച്ചു തരുമോ?” കുസൃതിയോടെ അവൾ ചോദിച്ചതും വീണ്ടും

💬 Comments

View all comments