0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.6K

പൊട്ടിച്ചിരി ഉണ്ടായി. ഇത്തവണ ഞാനും ചിരിച്ചു.

ഒടുവില്‍ ഡാലിയ ചിരി നിര്‍ത്താതെ തന്നെ കിച്ചണിൽ പോയി.

“ഗുഡ് മോണിങ് ബ്രോ...!!” ചിരി എല്ലാം നിന്നതും അന്‍സാര്‍ വിഷ് ചെയ്തു. ഞാനും അവനെ വിഷ് ചെയ്തു.

അവന്‍ കുറെ നേരത്തേക്ക് എന്നെ തന്നെ നോക്കി നിന്നു. “ബ്രോന് സ്ട്രോങ് മനസ്സാണ്. ഒരിക്കലും തളരരുത്.” ഒടുവില്‍ അവന്‍ പറഞ്ഞതും ഞാൻ പുഞ്ചിരിച്ചു.

“അങ്കിള്‍ ഞങ്ങളെ ബേക്കറിയിൽ എപ്പോ കൊണ്ടുപോകും?”

“ഓടി വന്ന് വണ്ടിയില്‍ കേറിയാല്‍ ഇപ്പൊ തന്നെ കൊണ്ടു പോകും.” അതും പറഞ്ഞ്‌ ഞാൻ പുറത്തേക്ക്‌ സ്പീഡിൽ നടന്നു. കുട്ടികളും ചിരിച്ചു കൂവിക്കൊണ്ട് പിന്നാലെ ഓടി വന്നു.

“റൂബി ചേട്ടന്റെ കാര്യം. ഈ കുഞ്ഞുങ്ങളേക്കാൾ കൂടുതൽ കുസൃതി ചേട്ടനാണ്.” അശ്വതി ചിരിക്കുന്നത് കേട്ടു.
*****************

ബേക്കറിയിൽ കുട്ടികളെ കൂട്ടിക്കൊണ്ടു പോയി അവർ ചോദിച്ച എല്ലാം വാങ്ങിച്ചു കൊടുത്ത ശേഷമാണ് തിരികെ വന്നു. കുടിക്കാനുള്ളതും കഴിക്കാനുള്ളതും എല്ലാം ഒരുപാട്‌ വാങ്ങി.

ഞാനും കുട്ടികളും വീട്ടില്‍ കേറി. കുട്ടികൾ വാങ്ങിയ സാധനങ്ങള്‍ എല്ലാം എടുത്തു കൊണ്ട്‌ അവരുടെ അമ്മമാരുടെ അടുത്തേക്ക് ഓടി.

“എന്റെ ബ്രോ, ഞങ്ങൾ തിരികെ പോകുമ്പോ കുട്ടികൾ ഞങ്ങൾക്കൊപ്പം വരുമോ എന്നാ എന്റെ സംശയം.” അന്‍സാര്‍ ചിരിയോടെ പറഞ്ഞിട്ട് തലയാട്ടി.

“അതുതന്നെയാ എന്റെയും സംശയം.” അഭിനവും ചിരിച്ചു.

“ഓഹ്.. അവരൊക്കെ വന്നോളും.” ഞാൻ പുഞ്ചിരിച്ചു.

“ചേട്ടാ, കോഫി.” അന്നേരം ഡാലിയ മുന്നില്‍ വന്ന് പുഞ്ചിരിയോടെ കുപ്പി ഗ്ലാസ്സ് എന്റെ നേര്‍ക്ക് നീട്ടി.

“ആന്റി എവിടെ?” അവളുടെ കൈയിൽ നിന്ന് കോഫീ വാങ്ങിയ ശേഷം ഞാൻ ചോദിച്ചു.

“അമ്മ സൂസന്‍ ആന്റിയെ

💬 Comments

View all comments