0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.6K

“സോറി ഡാലിയ.... ഞാൻ അറിഞ്ഞു കൊണ്ടല്ല നിന്നെ കെട്ടിപിടിച്ചത്— സ്വപ്നം കണ്ട്— എന്റെ ഡെയ്സിയെ മരണം— അവള്‍ എന്നെ തനിച്ചാക്കി—” വ്യക്തമായി ഒന്നും സംസാരിക്കാന്‍ കഴിയാതെ വന്നപ്പോ ഞാൻ പെട്ടന്ന് സംസാരം നിര്‍ത്തി.

“സാരമില്ല ചേട്ടാ. സോറി ഒന്നും പറയേണ്ട. പിന്നെ ചേട്ടൻ കണ്ട സ്വപ്നത്തെ ചിന്തിച്ച് വിഷമിക്കാണ്ട് ഉറങ്ങാൻ ശ്രമിക്കു.”

ഇനി എനിക്ക് ഉറങ്ങാൻ കഴിയുമെന്ന് തോന്നിയില്ല. എങ്കിലും ഡാലിയയെ വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാൻ പിന്നെയും തിരിഞ്ഞു കിടന്നു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഉറക്കം വരാതെ ഞാൻ കിടന്നു.

“ചേട്ടാ..?” ഒരുപാട്‌ നേരം കഴിഞ്ഞ് ഡാലിയ പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു. പക്ഷേ ഉറങ്ങിയത് പോലെ ഞാൻ അനങ്ങാതെ കിടന്നു.

എന്റെ മനസ്സ് ക്ഷോഭിച്ചിരിക്കുമ്പോ എന്റെ വല്യമ്മ ചെയ്യാറുള്ളത് അവള്‍ക്കും അറിയാം. വല്യമ്മ ചെയ്യുന്നത് പോലെ ഡാലിയ എന്റെ തോളില്‍ പതിയെ തട്ടിത്തരാൻ തുടങ്ങി.

അപ്പോ ഞാൻ ഉറങ്ങിയിട്ടില്ലെന്ന് അവള്‍ക്ക് മനസ്സിലായി, അല്ലേ? വല്യമ്മയെ പോലെ എനിക്ക് ഇഷ്ടപ്പെട്ട ഒരു പാട്ടിന്റെ താളം പിടിച്ചാണ് അവള്‍ പതിയെ എന്റെ മേല്‍ തട്ടിയത്. എന്നെയും അറിയാതെ ഞാൻ പുഞ്ചിരിച്ചു. ഒടുവില്‍ ഉറക്കം എന്റെ കണ്ണില്‍ പിടിച്ചു വന്നു. എന്റെ ശരീരം പതിയെ അയഞ്ഞു തളർന്നു.

“ചേട്ടാ....” പതിഞ്ഞ ശബ്ദത്തില്‍ ഡാലിയ എന്നെ വിളിച്ചു നോക്കി. പക്ഷേ ഞാൻ മിണ്ടാതെ കിടന്നു. അപ്പോൾ എന്റെ തോളത്ത് തട്ടി കൊണ്ടിരുന്ന കൈ വളരെ പതിയെ ഇഴഞ്ഞു വന്ന് എന്റെ ഹൃദയത്തിന് മുകളില്‍ മെല്ലെ അമർന്നു. അപ്പോഴും അനങ്ങാതെ ഞാൻ കിടന്നു. ഉടനെ ഡാലിയ മെല്ലെ നിരങ്ങി നീങ്ങി എന്റെ പുറകില്‍ എന്നോട്

💬 Comments

View all comments