Chapter Title : ട്വിൻ ഫ്ലവർസ് 2 [Eros - God of Lust]
ചെക്ക് ചെയ്യുന്നത്.”
“പക്ഷേ ഇന്റര്‍വ്യൂന് സെലക്ട് ആയവർ മാത്രമല്ലേ ഇന്റര്‍വ്യൂ അറ്റൻഡ് ചെയ്യാൻ വരികയുള്ളൂ? അപ്പോപ്പിന്നെ ആ ലിസ്റ്റ് എന്തിനാ?” എന്റെ സംശയം ഞാൻ ചോദിച്ചു.
“നി കരുതിയിരിക്കും പോലെ ഇവിടത്തെ ഇന്റര്‍വ്യൂ സെലക്ഷന് പോലും അത്ര സിമ്പിൾ ആയിട്ട് ആളുകൾ പാസാവില്ല.” ചേട്ടൻ പറഞ്ഞത് കേട്ട് ഞാൻ തലയാട്ടി.
“ആണോ?” പക്ഷേ ഇന്റര്‍വ്യൂന് സെലക്ട് ചെയ്യാൻ അങ്ങനെ ടെസ്റ്റ് ഒന്നും ആരും നടത്തിയില്ലല്ലോ.” ഞാൻ പറഞ്ഞു.
“ഉറപ്പാണോ?” ചേട്ടൻ ചോദിച്ചപ്പോ ഞാൻ സംശയത്തോടെ ഒന്ന് ആലോചിച്ചു. “നി ഇവിടത്തെ ജോലിയുടെ ആഡ് കണ്ടിട്ട് അല്ലേ ഈ ജോലിക്ക് അപ്ലൈ ചെയ്യാൻ ഇവരുടെ വെബ് സൈറ്റില്‍ നി കേറിയത്?”
“ആങ്. അതേ.”
“വെബ് സൈറ്റില്‍ കേറും മുന്‍പ് ഒരു സർവേ നി കംപ്ലീറ്റ് ചെയ്തു കാണുമല്ലോ?” ചേട്ടൻ ചോദിച്ചു.
“അതേ... ചേട്ടന് എങ്ങനെ അറിയാം?” ഞാൻ ആശ്ചര്യപ്പെട്ടു.
“ആ സർവേ നിര്‍ബന്ധമായി ചെയ്യണമെന്ന് അവിടെ പറഞ്ഞിട്ട് ഉണ്ടാവും. പക്ഷേ ആ സർവേ സ്കിപ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ടാവും.”
“അതേ, ചേട്ടൻ പറഞ്ഞത് ശെരിയാ. പക്ഷേ ചേട്ടൻ എങ്ങനെ അറിയാം...?”
“ആ സർവേയിൽ വരുന്ന കാര്യങ്ങൾ എന്താണെന്ന് നി ശ്രദ്ധിച്ചായിരുന്നോ?” രണ്ടു പ്രാവശ്യവും എന്റെ ചോദ്യത്തിന് മറുപടി തരാതെ ചേട്ടൻ ഒഴിവാക്കി.
അപ്പോഴാണ് ആ സർവേ കുറിച്ച് ഞാൻ ചിന്തിച്ചു നോക്കിയത്. അന്നേരം ഞാൻ ശെരിക്കും അന്തംവിട്ടു പോയി. കാരണം അത് വെറും സാധാരണ സർവേ ആയിരുന്നില്ല എന്ന് ഇപ്പോഴാണ് മനസിലായത്. അതിൽ എന്നെ കുറിച്ചും, എന്റെ ക്വാളിഫിക്കേഷൻ കുറിച്ചും, എന്റെ ഇന്ററസ്റ്റ് കുറിച്ചും, ഇഷ്ട്ടപ്പെട്ട ജോലി കുറിച്ചും,
💬 Comments
View all comments