0%

Chapter Title : ട്വിൻ ഫ്ലവർസ് 2 [Eros - God of Lust]

Author : Erosgol Read All Parts 4.2K

ആ ജോലി കിട്ടിയാൽ അതിൽ ഞാൻ എങ്ങനെ പ്രവർത്തിക്കും എന്നൊക്കെ ചോദിച്ചിരുന്നു. ശെരിക്കും ആ സർവേ കഴിഞ്ഞപ്പോ എന്റെ പഠിപ്പും, ഞാൻ ചെയ്ത ജോലിയും, എന്റെ എക്സ്പീരിയൻസും, എന്റെ ഐഡിയാസ് തുടങ്ങി ഒരുപാട്‌ കാര്യങ്ങൾ വരെ ഞാൻ അതിൽ എന്റർ ചെയ്തു എന്നത് ഇപ്പോഴാണ് മനസിലായത്.

ഞാൻ അന്തിച്ച് ചേട്ടനെ നോക്കി. ചേട്ടൻ പുഞ്ചിരിച്ചു.

“ആ സർവേ, അതായിരുന്നു നിന്റെ ഇന്റര്‍വ്യൂവിന്റെ ഫസ്റ്റ് ഹാഫ്. സത്യത്തിൽ നിന്റെ പകുതി ഇന്റര്‍വ്യൂ ആ സർവേയിൽ കഴിഞ്ഞു. പിന്നെ ഇന്ന്‌ നടക്കാൻ പോകുന്നത് അടുത്ത ഹാഫ് മാത്രം. പിന്നെ ആ സർവേ സ്കിപ് ചെയ്തവരുടെ പേരുകൾ ഒന്നും ആ ഭീമന്റെ ഐ പാഡിൽ കാണില്ല. അവരെ അകത്തേക്ക് കടത്തി വിടില്ല.” ചേട്ടൻ പറഞ്ഞു. “ഐ പാഡിൽ ഉള്ളവരുടെ പേരുകൾ എല്ലാം കൺഫോം ചെയ്ത ശേഷം ആ സെക്യൂരിറ്റി തന്നെ നിങ്ങളെ ആദ്യം വെയിറ്റിംഗ് ഹാളില്‍ കൂട്ടിക്കൊണ്ടു പോകും. അതിനു ശേഷം ഇന്റര്‍വ്യൂ നടത്തുന്നവരിൽ നിന്നും ഐ പാഡിൽ ലഭിക്കുന്ന വിവരം അനുസരിച്ച് ആരെയാണോ വേണ്ടത് അവരെ ആ സെക്യൂരിറ്റി ഇന്റര്‍വ്യൂ ഹാളിലേക്ക് കയറ്റി വിടും.” ചേട്ടൻ വിശദീകരിച്ചു.

ചേട്ടൻ വിശദമായി പറഞ്ഞ കാര്യങ്ങൾ കേട്ട് എനിക്ക് ആശ്ചര്യം തോന്നി. “ചേട്ടന് ഇതൊക്കെ എങ്ങനെ അറിയാം?” ആശ്ചര്യം മാറാതെ മൂന്നാം വട്ടം ഞാൻ ചോദിച്ചു.

“അതൊക്കെ അറിയാം. ഇപ്പൊ സമയം കളയണ്ട, നി വേഗം ആ സെക്യൂരിറ്റിയുടെ അടുത്തേക്ക് ചെല്ല്. ഒരു മിനിറ്റ് ലേറ്റ് ആയാല്‍ പോലും ഇന്റര്‍വ്യൂ സെലക്ഷനിൽ നിന്നും ആ വ്യക്തിയെ അവർ റിജക്റ്റ് ചെയ്യും.”

ചേട്ടൻ പറഞ്ഞത്

💬 Comments

View all comments