0%

Chapter Title : ട്വിൻ ഫ്ലവർസ് 2 [Eros - God of Lust]

Author : Erosgol Read All Parts 4.2K

നല്ലത്‌ പോലെ മുറുകി. ചേട്ടൻ എന്നെ നോക്കുക പോലും ചെയ്യാതെ റോഡില്‍ നോക്കി വണ്ടി ഓടിച്ചു.

ചേട്ടനെ കുറിച്ചാണ് ഞാൻ സൂചിപ്പിച്ചതെന്ന് ചേട്ടന് മനസ്സിലായി. ഇനി ചേട്ടൻ എന്നില്‍ നിന്നും ഒഴിഞ്ഞു മാറി നിൽക്കാൻ ശ്രമിക്കുമോ? ഉള്ളില്‍ പെട്ടന്നൊരു ഭയം ജനിച്ചു.

അന്നേരം എന്റെ മൊബൈൽ ശബ്ദിച്ചു. അപ്പോൾ ചേട്ടൻ എന്നെ നോക്കി.

“അമ്മ...” ചേട്ടനോട് പറഞ്ഞിട്ട് ഞാൻ കോൾ എടുത്തു. പക്ഷേ അമ്മ മാത്രമല്ല ആന്റിയും ഉണ്ടായിരുന്നു.

അവിടെ സ്പീക്കറിലിട്ട് രണ്ടു പേരും മാറിമാറി എന്നോട് സംസാരിക്കാന്‍ തുടങ്ങിയതും ഞാനും സ്പീക്കറിലിട്ടു. അവർ എന്റെയും ചേട്ടന്റേയും കാര്യങ്ങളാണ് ആദ്യം തിരക്കിയത്. ഞാനും ചേട്ടനും അവരുടെ വിശേഷങ്ങളും അന്വേഷിച്ചു.

അതുകഴിഞ്ഞ്‌ അവർ ഇന്റര്‍വ്യൂ കുറിച്ച് എന്നോട് ചോദിച്ചു. ഞാൻ അവരോട് കാര്യങ്ങൾ എല്ലാം പറഞ്ഞു.

“എടാ മോനെ..” എന്നോട് സംസാരിച്ച ശേഷം ആന്റി ചേട്ടനെ വിളിച്ചു.

“വല്യമ്മേ...”

വല്യമ്മേ എന്ന് ചേട്ടൻ വാത്സല്യപൂർവം വിളിക്കുന്നത് കേട്ട എനിക്ക് പോലും മനസ്സിൽ കുളിര് കോരി. അപ്പോ ആന്റിക്ക് എങ്ങനെ സന്തോഷം തോന്നിയിട്ടുണാടാവുമെന്ന് ചിന്തിച്ചതും എന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.

ഞാനും ചേട്ടനും അവരോട് മാറിമാറി സംസാരിച്ചു.

“ശെരി എന്റെ സൂസി കുഞ്ഞേ. ഇനി ഞങ്ങൾ പിന്നേ വിളിക്കാം.” ഞങ്ങളുടെ കോട്ടേജ് എത്താറായതും ഒടുവില്‍ ചേട്ടൻ ആന്റിയോട് പറഞ്ഞു.

അതുകേട്ട് ഞാൻ ചിരിച്ചു. ഇടക്കൊക്കെ ചേട്ടൻ ഇങ്ങനെയാ. ആന്റിയെ സ്നേഹത്തോടെ എന്തെങ്കിലും ഒക്കെ പറയാറുണ്ട്.

“പോടാ അവിടന്ന്. ഇപ്പൊ ഞാൻ അവന്റെ കുഞ്ഞും ആയി.” ആന്റി പൊട്ടിച്ചിരിച്ചിട്ട് കോൾ കട്ടാക്കി.

ഒടുവില്‍ ഞങ്ങളുടെ കോട്ടേജ് മുറ്റത്ത്‌ വണ്ടി നിര്‍ത്തി ഞങ്ങൾ

💬 Comments

View all comments