Chapter Title : ട്വിൻ ഫ്ലവർസ് 2 [Eros - God of Lust]
ഇറങ്ങിയതും അല്ലി എന്റെ മൊബൈലില്‍ വിളിച്ചു. ഞങ്ങൾ വന്നത് കണ്ടെന്നാ പറഞ്ഞത്.
ചേട്ടൻ വാതിൽ തുറന്ന് അകത്ത് കേറി പോയി. ഞാൻ അല്ലിയോട് സംസാരിച്ചു കൊണ്ട് എന്റെ റൂമിലേക്ക് നടന്നു.
സാമുവേല്‍ അണ്ണൻ പറഞ്ഞ കാര്യങ്ങൾ അല്ലിക്ക് അറിയില്ലെന്ന് ഞാൻ ഊഹിച്ചു. അവള്‍ക്ക് അറിയാമെങ്കില്‍ അവൾ എന്നോട് പറയുമായിരുന്നു.
കുറെ നേരം ഞാനും അല്ലിയും സംസാരിച്ചു. സംസാരിച്ച ശേഷം ഞാൻ ചെന്ന് കുളിച്ച് ക്ഷീണം മാറ്റി.
ചേട്ടന്റെ റൂമിൽ പോണോ വേണ്ടയോ എന്ന കാൻഫുഷനിൽ കുറച്ചുനേരം ഇരുന്നു. ഒടുവില്‍ വേണ്ടെന്ന് തീരുമാനിച്ച് അല്‍പ്പം റസ്റ്റ് എടുക്കാമെന്ന് കരുതി ബെഡ്ഡിൽ കിടന്നു. എന്തെങ്കിലും ചിന്തിക്കാനുള്ള സമയം പോലും കിട്ടിയില്ല. ഞാൻ കിടന്നതും ഉറങ്ങിപ്പോയി.
******************
******************
വന്നു കേറി കുളി കഴിഞ്ഞ് അല്‍പ്പ നേരം ഉറങ്ങാനായി ഞാൻ കിടന്നു. പക്ഷേ കഴിഞ്ഞില്ല. ഡാലിയയെ കുറിച്ചായിരുന്നു എന്റെ ചിന്തകള്‍.
വര്‍ഷങ്ങളായി അവൾടെ മനസ്സിൽ നിറഞ്ഞു നില്‍ക്കുന്നത് എന്താണെന്ന് എനിക്കറിയാം. അവൾടെ ജീവനേക്കാൾ വിലപ്പെട്ടത് എന്ന് അവള്‍ സൂചിപ്പിച്ചതും എന്താണെന്ന് മനസ്സിലായി.
പെട്ടന്ന് എന്റെ ഡെയ്സിയെ ഓര്‍ത്ത് എന്റെ ഹൃദയത്തില്‍ ഉണ്ടായിരുന്ന ഭാരം വര്‍ധിച്ച് വേദനയായി മാറിയെങ്കിലും എന്റെ ഉള്ളിന്റെ ഉള്ളില്‍ ഡാലിയ കൂടുതൽ വ്യാപിക്കുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു. അതിനെ ഉള്‍ക്കൊള്ളാൻ കഴിയാതെ എന്റെ മനസ്സ് പ്രതിഷേധിച്ചു.
അപ്പോഴാണ് കഴിഞ്ഞ രാത്രി കണ്ട സ്വപ്നത്തെ കുറിച്ച് ഞാൻ ചിന്തിച്ചത്. ആദ്യം വിഷമിപ്പിക്കുന്ന സ്വപ്നം ആയിരുന്നു, പക്ഷേ അതു കഴിഞ്ഞ് ഞാനും ഡെയ്സിയും ഞങ്ങളുടെ ശരീരം പങ്കിട്ട ഒരു രാത്രിയെ കുറിച്ചുള്ള സ്വപ്നവും ഞാൻ കണ്ടു. എല്ലാം യാഥാർത്ഥ്യം പോലെയാണ് തോന്നിയത്. ഡെയ്സിയെ
💬 Comments
View all comments