Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]
മനസ്സിലാവാതെ ഞാൻ ചേട്ടനെ നോക്കി. “അവരുടെ എന്തു ബിസിനസ്സ് കാര്യം...?”
“നാട്ടില്‍ വച്ച് അവന്മാര് നാലു പേരും ബിസിനസ്സ് എങ്ങനെ നടത്തണം എന്ന് വിശദമായി എന്നോട് ചോദിച്ചായിരുന്നു.” ചേട്ടൻ റോഡിൽ നോക്കി പറഞ്ഞു.
“ചേട്ടനോട് എന്തിനാ അവർ അതൊക്കെ ചോദിച്ചത്..?”
“ഞാൻ പലതരത്തിലുള്ള ബിസിനസ്സ് ചെയ്യുന്നു എന്ന് അറിഞ്ഞ ശേഷമാണ് അവർ ചോദിച്ചത്. ഞാനും പറഞ്ഞു കൊടുത്തു. അതിനുശേഷം ഇടക്കിടക്ക് ഓരോ സംശയങ്ങളും ചോദിച്ച് വിശദീകരണങ്ങളും അവർ ആവശ്യപ്പെട്ടിരുന്നു. അവർ പോയ ശേഷവും എനിക്ക് കോൾ ചെയ്ത് ഒരുപാട് കാര്യങ്ങൾ തിരക്കിയിരുന്നു. ഞാൻ എല്ലാ വിവരങ്ങളും പറഞ്ഞു കൊടുത്തു. നീലഗിരിയിൽ അവർ എന്തെങ്കിലും ബിസിനസ്സ് തുടങ്ങിയാല്‍ അവര്‍ക്ക് വേണ്ട സപ്പോര്‍ട്ട് ചെയ്യാൻ കഴിയുമോ എന്നും അവർ ചോദിച്ചായിരുന്നു.”
“ധനസഹായം ആണോ...?”
“അല്ല. കാശൊക്കെ അവർ അറേഞ്ച് ചെയ്തോളും. ഇത് അവര്‍ക്ക് അറിയാത്ത നാടും ബിസിനസ്സും അല്ലേ, അതുകൊണ്ട് ഈ നാടും, പിന്നെ ചെയ്യാൻ ഉദ്ദേശിക്കുന്ന ബിസിനസ്സിനെ കുറിച്ചുള്ള എക്സ്പീരിയൻസ് കിട്ടുന്നത് വരെ ഞാൻ അവരുടെ കൂടെ നിന്ന് സഹായിക്കണം പോലും.”
“ചേട്ടൻ എന്തു മറുപടി കൊടുത്തു...?”
“അവരൊക്കെ നല്ലവരാണ്. അവർ എല്ലാവരെയും എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് ഞാൻ ഓക്കെ പറഞ്ഞു. പക്ഷേ ഇത്രയും പെട്ടന്ന് ഇങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് ഞാൻ കരുതിയില്ല.”
“അപ്പോ അവർ എല്ലാവരും നീലഗിരിയിൽ വന്ന് സെറ്റില്‍ അവാനാണോ പ്ലാൻ..??!” ചേട്ടനോട് ഞാൻ ചോദിച്ചു. ശെരിക്കും എനിക്ക് സന്തോഷമാണ് തോന്നിയത്.
“ആയിരിക്കാം. എന്തായാലും അവരുടെ പ്ലാൻ എന്താണെന്ന് നാളെ അറിയാം.” ചേട്ടൻ ചിരിച്ചു. “അത് പോട്ടെ. നമുക്ക് ഒന്ന് ചുറ്റി കറങ്ങിയാലോ...?” ചേട്ടൻ
💬 Comments
View all comments