0%

Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]

Author : Erosgol Read All Parts 5.6K

ഞാനും ചേട്ടനും അകത്തു കേറി ആളുകൾ കുറവായിരുന്നു ബെഞ്ചിന് മുന്നില്‍ സ്ഥലം പിടിച്ചത്. ശേഷം മനസ്സിനെ എങ്ങനെയോ നിയന്ത്രിച്ചു കൊണ്ട്‌ കുര്‍ബാനയിൽ  ഞാൻ മാത്രം പങ്കെടുത്തു.

കള്ള ചേട്ടന് പണ്ടു മുതലേ ഒരു ഭക്തിയും ഇല്ലാത്തതാണ്. ഒന്നുകില്‍ ആന്റിയോ അല്ലെങ്കിൽ ഡെയ്സിയോ ചേട്ടനെ വില്‍ക്കുമ്പോള്‍ മാത്രമേ കുഞ്ഞുങ്ങളെ പോലെ ചിണുങ്ങി ക്കൊണ്ട് ചേട്ടൻ പള്ളിയില്‍ പോയിട്ടുള്ളത്. ഇപ്പൊ എനിക്കുവേണ്ടി മാത്രമാണ് ചേട്ടൻ പള്ളിയില്‍ വന്നതെന്നും അറിയാം. ചേട്ടന്‍ അകത്ത് വന്നതും, എല്ലാവരും എഴുന്നേറ്റാണ് നില്‍ക്കുന്നതെന്ന് കണ്ടിട്ടും കൂടി, നേരെ ബെഞ്ചിൽ കേറി ഇരിക്കുകയാണ് ചേട്ടൻ ചെയ്തത്.

ഞാൻ ഒരു നുള്ള് കൊടുത്തിട്ട് തുറിച്ചുനോക്കി, ഉടനെ ചേട്ടൻ ഞങ്ങൾ എല്ലാവരെയും പോലെ എണീറ്റു നിന്നിട്ട് രണ്ടു പോക്കറ്റിലും കൈയിട്ട് നിന്നു. ഞാൻ പിന്നെയും നുള്ളി. ഉടനെ പോക്കറ്റില്‍ നിന്നും കൈ മാറ്റി മുഖം വീർപ്പിച്ചു കൊണ്ട്‌ ഷർട്ടിന്റെ ഏറ്റവും താഴത്തെ ബട്ടണ്‍ ഊരിയും ഇട്ടും കളിക്കാന്‍ തുടങ്ങി. ഞാൻ പിന്നെയും നുള്ളി. ചേട്ടൻ ബട്ടൺസ് വിട്ടിട്ട് മുഖവും വീർപ്പിച്ച് അള്‍ത്താരയും നോക്കി നിന്നു.

അതിനുശേഷം എഴുനേറ്റ് നില്‍ക്കേണ്ട സമയത്തും മുട്ടുകുത്തി നില്‍ക്കേണ്ട സമയത്തും എല്ലാം ഓരോ നുള്ള് കൊടുത്താണ് ചേട്ടനെ അതെല്ലാം ചെയ്യിപ്പിച്ചത്. ഇരിക്കാനുള്ള സമയം വരുമ്പോ മാത്രം ചേട്ടൻ ചാടിക്കേറി ഇരുന്നിട്ട് കുസൃതി കുട്ടികളെ പോലെ എനിക്ക് നാക്കു നീട്ടി കാണിക്കും.

എനിക്ക് ശെരിക്കും ചിരി വരുന്നുണ്ടായിരുന്നു. ചേട്ടന്റെ കൊപ്രായങ്ങളും എന്റെ നുള്ളലും എല്ലാം, ഞങ്ങളുടെ അതേ ബെഞ്ചിലിരിക്കുന്നവരും, ഞങ്ങൾക്ക് പുറകില്‍  ഇരിക്കുന്ന ചിലരും കണ്ട് അടക്കി ചിരിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. എന്നിട്ടും ചേട്ടന് ഒരു കൂസലുമില്ല.

💬 Comments

View all comments