0%

Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]

Author : Erosgol Read All Parts 5.6K

ഞാൻ നുള്ളിയാലേ ഓരോന്നും ചെയ്യത്തുള്ളു. കള്ള ചേട്ടനോട് എനിക്ക് ഒരുപാട്‌ ഇഷ്ട്ടം കൂടി. കുഞ്ഞ് കുട്ടികളെ ചെയ്യുന്നത് പോലെ ചേട്ടനെ എന്റെ മടിയില്‍ പിടിച്ചിരുത്തി എന്റെ മാറോട് ചേര്‍ത്തു പിടിക്കാന്‍ ആഗ്രഹം ഉണ്ടായി.

ചില പെൺകുട്ടികൾ ചേട്ടനെ ഒരുതരം ഇഷ്ടത്തോടെ നോക്കുന്നതും ഞാൻ ശ്രദ്ധിച്ചു. അതുകണ്ട് എനിക്ക് പെട്ടന്ന് ദേഷ്യം വന്നു. ഞാൻ മുഖം ചുളിച്ച് അവരെ കലിയിൽ നോക്കി. ഉടനെ അവർ നേരെ നോക്കിയിരുന്നു. പക്ഷേ ഇടക്കിടക്ക് ചേട്ടനെ അവർ നോക്കുക തന്നെ ചെയ്തു കൊണ്ടിരുന്നു.

മാസ് കഴിഞ്ഞ് ഞങ്ങൾ പുറത്തുവന്നതും ആത്മഗതം പോലെ ചേട്ടൻ പറഞ്ഞു, “ദൈവമേ, വെറും പാവമായ ഞാൻ നിന്നോട് പ്രാര്‍ത്ഥിക്കാന്‍ വന്നു. പക്ഷേ നിന്റെ ഈ സുന്ദരി മാലാഖയെ കൊണ്ട്‌ വെറും നുള്ളുകൾ ആണല്ലോ എനിക്ക് വരമായി തന്നത്...!! ഇളക്കി മറിച്ച തേനീച്ച കൂടിനെ കെട്ടിപിടിച്ചിരുന്നെങ്കിൽ പോലും എനിക്ക് കിട്ടിയ നുള്ളിന്റെ പകുതി കുത്തുകൾ പോലും കിട്ടില്ലായിരുന്നു.”

ചേട്ടന്റെ പറച്ചില്‍ കേട്ട് ഞാൻ പരിസരം മറന്നു ചിരിച്ചു. സുന്ദരി മാലാഖ എന്നു പറഞ്ഞതില്‍ നാണവും വന്നു. ഞങ്ങളെ കൂടെ പള്ളിയില്‍ നിന്നും ഇറങ്ങി വന്നവരിൽ ചിലരും ചേട്ടൻ പറയുന്നത് കേട്ടപ്പോ ചിരിച്ചുപോയി.

“അതിന്‌ ചേട്ടൻ എപ്പഴാ പ്രാര്‍ത്ഥിച്ചത്... കീ കൊടുക്കുന്ന കളിപ്പാട്ടം പോലെയല്ലേ പള്ളിയില്‍ ഇരുന്നത്!!” ഞാൻ കളിയാക്കി. അപ്പോഴും ഞങ്ങൾക്ക് അടുത്തായി നിന്നിരുന്നവരെക്കെ ചിരിച്ചു. ചേട്ടനും കൂടെ ചിരിച്ചു.

അതുകഴിഞ്ഞ്‌ ചില സ്ത്രീകൾ എന്നോട് സംസാരിക്കാനായി എന്റെ അടുത്തു വന്നതും ചേട്ടൻ ദൂരേക്ക് മാറി നിന്നു. ആ സ്ത്രീകളോട് ഞാൻ ഓരോ കാര്യങ്ങൾ സംസാരിക്കുമ്പോഴും ഇടക്കിടക്ക് എന്റെ നോട്ടം

💬 Comments

View all comments