0%

Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]

Author : Erosgol Read All Parts 5.7K

മുറുകെ പിടിച്ചോണേ.” എന്നെ ദേഷ്യം കേറ്റാനായി ചേട്ടൻ ചേച്ചിയോട് വിളിച്ചു പറഞ്ഞു.”

അതുകേട്ട് അണ്ണനും ചേച്ചിയും ചിരിച്ചു.

“തിരിച്ച് എന്റെ അടുത്തേക്ക് തന്നെയല്ലേ വരേണ്ടത്... അപ്പോ ശെരിയാക്കിത്തരാം.” ഞാൻ ചുണ്ട് കോട്ടി.

പക്ഷേ കൊച്ചു കുട്ടികളെ പോലെ നാക്ക് നീട്ടി ആട്ടി കാണിച്ചിട്ട് ചേട്ടൻ വണ്ടി ഓടിച്ചു പോയി. ചേട്ടന്റെ കുട്ടിത്തം കണ്ട് ഞങ്ങൾ മൂന്നുപേരും ചിരിച്ചു.

ചേട്ടൻ പോയതും എനിക്ക് എന്തോ നഷ്ടമായ ഒരു ഫീൽ ആയിരുന്നു. എന്റെ ശക്തി ചോര്‍ന്നുപോയ പോലെ. എന്റെ ധൈര്യം എന്നെ വിട്ടു പോയപോലെ. ഉള്ളില്‍ സന്തോഷവും കെട്ടടങ്ങി. സങ്കടം ഉള്ളില്‍ നിറഞ്ഞു.

“നല്ല തണുപ്പ്. നമുക്ക് വീട്ടില്‍ പോകാം.” മല്ലിക ചേച്ചി പറഞ്ഞു. എന്നിട്ട് എന്റെ വിഷാദം മനസ്സിലാക്കിയ പോലെ മല്ലിക ചേച്ചി എന്റെ തോളില്‍ പിടിച്ചു കൊണ്ട്‌ എന്നെ നയിച്ചു. അണ്ണൻ ഞങ്ങൾക്ക് പിന്നാലെ നടന്നുവന്നു.

മൂടല്‍ മഞ്ഞ് പുക പോലെയാണ് പടർന്നു പിടിക്കാൻ തുടങ്ങിയത്. തണുപ്പും വര്‍ധിച്ചു. എനിക്ക് നല്ലതുപോലെ തണുത്തു.

അധികം കാഴ്ചകള്‍ ഒന്നും കാണാതെ ഞങ്ങൾ വേഗം നടന്നു. മെയിന്‍ റോഡ് വിട്ട് ചെറിയൊരു കുന്ന് പോലത്തെ കയറ്റം കേറി അടുത്തടുത്ത വീടുകളും, ചെറുതും വലുതുമായ കെട്ടിടങ്ങളും ഉള്ള ഭാഗത്തേക്കാണ് മല്ലിക ചേച്ചി എന്നെ നയിച്ചത്.

“അവന ഉനക്ക് റോമ്പ പിടിക്കുമാ..?” പെട്ടന്ന് മല്ലിക ചേച്ചി എന്റെ ചെവിയില്‍ ചോദിച്ചു.

അതുകേട്ട് ഞാൻ അന്തിച്ചു പോയി. നടത്തം നിര്‍ത്തി പെട്ടന്ന് നിന്നിട്ട് ചേച്ചിയെ ഞാൻ നോക്കി.

“നല്ല തണുപ്പ്. രണ്ടുപേരും വെറുതെ വഴിയില്‍ നില്‍ക്കാതെ  വേഗം നടന്നോ.. വീട്ടില്‍ ചെന്നിട്ട് ഒരു ചുടു

💬 Comments

View all comments