0%

Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]

Author : Erosgol Read All Parts 5.7K

ചായ കുടിക്കണം.” സാമുവേല്‍ അണൻ പുറകില്‍ നിന്നും പറഞ്ഞപ്പോ ചേച്ചി എന്നെ പിടിച്ചു വലിച്ചു. ഞാനും കൂടെ നടന്നു.

“നി അവന പാക്കുറ പാർവയിലേയെ എനക്ക് എല്ലാം പുരിഞ്ചുപോച്ച്. ആനാ ഇന്ത ആമ്പളൈങ്കളുക്കു താൻ ഒണ്ണുമേ പുരിയാത്.” മല്ലിക ചേച്ചി പറഞ്ഞത് കേട്ട് ഞാൻ പതിയെ ചിരിച്ചു. ചേച്ചിയും ചിരിച്ചു.

“അവന ഉനക്ക് എവ്ലോ പിടിക്കും?” ചേച്ചി പിന്നെയും ചെവിയില്‍ ചോദിച്ചു.

“ചേട്ടന്‍ കഴിഞ്ഞേ മറ്റെന്തിനെ കുറിച്ചും എനിക്ക് ചിന്തിക്കാൻ കഴിയൂ. ചേട്ടൻ എപ്പോഴും എന്റെ മനസ്സിലും ഹൃദയത്തിലും ആത്മാവിലും നിറഞ്ഞ് നില്‍ക്കുകയ. ചേട്ടൻ പോയപ്പോ എനിക്ക് നേരാംവണ്ണം എന്തെങ്കിലും ചിന്തിക്കാൻ പോലും കഴിയുന്നില്ല.”

ഞാൻ പറഞ്ഞത് കേട്ട് മല്ലിക ചേച്ചി ഒന്നും മിണ്ടാതെ എന്റെ തോളില്‍ ഒന്ന് അമര്‍ത്തി. അപ്പോഴേക്കും അവരുടെ വീട്ടിനു മുന്നില്‍ ഞങ്ങൾ എത്തി കഴിഞ്ഞിരുന്നു.

ഒറ്റ നില ടെറസിട്ട വീടാണ്. ഭയങ്കര വലുതെന്ന് പറയാൻ കഴിയില്ല. രണ്ട് സെന്റിലോ മറ്റോ നില്‍ക്കുന്ന വീടാണ്.

ചേച്ചി ചാവി ഇട്ടു തിരിച്ച് വാതില്‍ തള്ളി തുറന്നു. ഞങ്ങൾ അകത്ത് കേറിയത് മീഡിയം സൈസ് ഹാളിലേക്കാണ്. ഞങ്ങൾ അകത്ത് കേറിയതും ചേച്ചി വാതിലടച്ചു. എനിക്ക് ചെറിയ പേടി തോന്നി. പക്ഷെ ചേട്ടന് ഇവരെ വിശ്വസം ഉള്ളത് കൊണ്ട്‌ എന്റെ പേടി അല്പമൊന്ന് മാറി. ചേട്ടൻ ആരെയും അത്ര പെട്ടന്ന് കണ്ണുമടച്ച് വിശ്വസിക്കില്ല. ഇവര്‍ നല്ല കൂട്ടര്‍ അല്ലെങ്കിൽ ചേട്ടൻ തീര്‍ച്ചയായും മനസ്സിലാക്കുമായിരുന്നു.

ചേച്ചി ചെന്ന് എലിപ്പൊറി പോലെ തോന്നിക്കുന്ന, പക്ഷേ അതിനേക്കാള്‍ ഏഴെട്ട് മടങ്ങ് വലിപ്പമുള്ള, ഒരു സാധനത്തിന്റെ പ്ലഗ് എടുത്തു കുത്തി സ്വിച്ച് ഇട്ടു.

💬 Comments

View all comments