Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]
ദിവസവും വര്‍ധിച്ചു കൊണ്ടിരുന്നു... കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോക്കും ഉണ്ടായിരുന്നു. അത്താന്റെ ആ വലിയ തറവാട് ഒരു ശവപ്പറമ്പ് പോലെയായി. പക്ഷേ പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടുമല്ലോ. അപ്പോഴേക്കും അത്താന്റെ അച്ഛനും അമ്മയ്ക്കും കുടുംബത്തിനും ഒക്കെ കുഞ്ഞമയെ കുറിച്ച് എന്തൊക്കെയോ സംശയങ്ങള്‍ തോന്നി തുടങ്ങിയിരുന്നു. കുഞ്ഞമ്മ കൂടുതൽ അടുക്കുന്ന കുട്ടികളെയാണ് കാണാതെ പോകുന്നതെന്ന് അവർ മനസ്സിലാക്കാൻ തുടങ്ങി. അങ്ങനെ അവർ രഹസ്യമായി അന്വേഷിച്ച് ആ ചെകുത്താന്റെ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കി. അനില മിനിലയുടെ മരണം ഇവർ കാരണം ആയിരിക്കുമെന്ന് അവരൊക്കെ ഊഹിച്ചു. കുഞ്ഞമ്മ എങ്ങനെയോ അത് അറിഞ്ഞു. അങ്ങനെയാണ് പ്ലാൻ ചെയ്തു അവരെ ആക്സിഡന്റിൽ പെടുത്തി കൊന്നത്. ഇത്രയും സംഭവിച്ച സ്ഥിതിക്ക് ഇനിയും വൈകിയാൽ അത്താന്റെ കുടുംബത്തില്‍ ഒരൊറ്റ ജീവൻ പോലും അവശേഷിക്കില്ലെന്ന് ഞാൻ ഭയന്നു. അങ്ങനെയാണ് സാഹചര്യം കണ്ടെത്തി ഞാൻ സാമുവേല്‍ അത്താന്റെ വീട്ടില്‍ ഫോൺ ചെയ്ത് ഇദ്ദേഹത്തോട് കാര്യങ്ങൾ ധരിപ്പിച്ചത്. പിന്നെ സംഭവിച്ചത് ഇദ്ദേഹം പറഞ്ഞല്ലോ.” മല്ലിക ചേച്ചി പറഞ്ഞ് അവസാനിപ്പിച്ചു.
എല്ലാം കേട്ട് ഞാൻ സ്തംഭിച്ചിരുന്നു.
“സാമുവേല്‍ അണ്ണാ... നിങ്ങൾ പഞ്ചാബിൽ ചെന്ന് ലീവ് നീട്ടി വാങ്ങിയ ശേഷം നീലഗിരിയിൽ വന്ന് എല്ലാം കണ്ടുപിടിച്ചിട്ട് നിങ്ങൾ എന്താണ് ചെയ്തത്?” ഞാൻ ചോദിച്ചു.
“സത്യത്തിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഞാൻ ഇങ്ങനെ രഹസ്യമായി എല്ലാം അന്വേഷിക്കുന്നു എന്ന് കുഞ്ഞമ്മയും കുടുംബവും എങ്ങനെയോ അറിഞ്ഞു. ഞാൻ എവിടെയാണ് താമസിക്കുന്നതെന്നും അവർ രഹസ്യമായി കണ്ടെത്തി. എന്നെ കൊല്ലാന്‍ അവർ പ്ലാൻ ചെയ്തു. സ്വന്തം ഗുണ്ടകളിൽ നിന്നും പതിനഞ്ചു ഗുണ്ടകളെ അവർ പറഞ്ഞുവിട്ടു.”
“പതിനഞ്ചു
💬 Comments
View all comments