0%

Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]

Author : Erosgol Read All Parts 5.8K

ഗുണ്ടകളോ..” ഞാൻ അന്തം വിട്ടു. സാമുവേല്‍ അണ്ണൻ ചിരിച്ചു.

“ഞാൻ സാധാരണക്കാരൻ ഒന്നുമല്ല, ഡാലിയ. ചിലമ്പം എന്ന കലയെ ഞാൻ അരച്ചു കുടിച്ച വ്യക്തിയാണ്. പല ആയുധങ്ങള്‍ ഉപയോഗിച്ച് ഫൈറ്റ് ചെയ്യുന്നതിലും ഞാൻ വല്ലഭനാണ്.”

അത്രയും പറഞ്ഞിട്ട് അണ്ണൻ താഴെ ഷർട്ടിനെ പിടിച്ച് അല്‍പ്പമൊന്ന് ഉയർത്തി കാണിച്ചു. വീതിയുള്ള ഒരു അരപ്പട്ട ഇടുപ്പിൽ ബെല്‍റ്റ്‌ പോലെ കണ്ടു. അതിൽ ഒരു ചമ്മട്ടിയും, എനിക്ക് പേര് അറിയാതെ കുറെ ആയുധങ്ങളും എളുപ്പത്തില്‍ കാണാന്‍ കഴിയാത്ത വിധം അരപ്പട്ടയിൽ സെറ്റ് ചെയ്തു വച്ചിരുന്നു. ഞാൻ അതൊക്കെ മിഴിച്ചു നോക്കി ഇരുന്നു.

“ഏതു നേരത്തും എന്റെ പക്കല്‍ മാനിന്റെ കൊമ്പുകള്‍ കൊണ്ട്‌ ഉണ്ടാക്കിയ ആയുധങ്ങളും മടക്ക് കത്തികളും, ചമ്മട്ടിയും, മറ്റ് ചില ആയുധങ്ങളും ഉണ്ടാവും. പിന്നെ മിലിട്ടറി ട്രെയിനിംഗ് വേറെയും.  എല്ലാം കൊണ്ടും എന്നെ നിസ്സാരമായി എന്തെങ്കിലും ചെയ്യാൻ കഴിയില്ലെന്ന് കുഞ്ഞമയ്ക്ക് നല്ലതുപോലെ അറിയാമായിരുന്നു.”

ഞാൻ അന്തിച്ചാണ് അതൊക്കെ കേട്ടിരുന്നത്.

“അങ്ങനെ ആ പൈശാചിക കുടുംബവും അവരുടെ ചെന്നായ്ക്കളായ ഗുണ്ടകളും ചേര്‍ന്ന് എന്നെ കൊല്ലാൻ ചർച്ച  ചെയ്യുന്നത് മല്ലിക മറഞ്ഞു നിന്ന് കേട്ടു. ഞാൻ താമസിക്കുന്ന സ്ഥലവും അവർ പറഞ്ഞത് അവള്‍ കേട്ടു മനസ്സിലാക്കി. എല്ലാവരും ചർച്ചയിൽ ആയിരുന്നത് കൊണ്ട്‌ മല്ലികയ്ക്ക് അവിടെ നിന്നും രാത്രി രഹസ്യമായി രക്ഷപ്പെടാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. എന്നെ തിരക്കി ഞാൻ താമസിക്കുന്ന സ്ഥലത്ത്‌ അവള്‍ രാത്രി എത്തി. അപ്പോഴാണ് മല്ലികയെ ആദ്യമായി ഞാൻ കണ്ടത്. മുന്‍പ് എനിക്ക് ഫോൺ ചെയ്തത് അവൾ ആണെന്ന് പറഞ്ഞപ്പോ അവളെ ഞാൻ അകത്തേക്ക് ക്ഷണിച്ചു. അവള്‍ എന്നോട് തുടക്കം

💬 Comments

View all comments