Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]
തൊട്ടുള്ള എല്ലാ കാര്യങ്ങളും വിശദമായി പറയാൻ തുടങ്ങി. എല്ലാം അവള്‍ വിശദമായി പറഞ്ഞു തീരാന്‍ മണിക്കൂറുകളാണ് എടുത്തത്.” സാമുവേല്‍ ചേട്ടൻ പെട്ടന്ന് ചിരിച്ചു.
“ശെരിക്കും അതാണ് ഞാൻ ചെയ്ത മണ്ടത്തരം.” മല്ലിക ചേച്ചി നെടുവീര്‍പ്പെട്ടു. “ആദ്യമെ അത്താനോട് ഇദ്ദേഹത്തെ കൊല്ലാൻ അവർ പ്ലാൻ ചെയ്ത കാര്യവും, പിന്നെ ഏതു സമയത്തും അവർ ഇവിടെ എത്തുമെന്നും പറയേണ്ടതായിരുന്നു. പക്ഷേ ഞാൻ പറഞ്ഞില്ല... എല്ലാം വിധി എന്നുവേണം പറയാൻ. എന്റെ വിവരക്കേട് കാരണമാണ് അങ്ങനെയൊക്കെ സംഭവിച്ചത്...” മല്ലിക ചേച്ചി വേദനയോടെ പറഞ്ഞു.
“ചേച്ചിയുടെ വിവരക്കേട് കാരണം എന്തു സംഭവിച്ചു എന്നാ..??” ഞാൻ ധൃതിയില്‍ ചോദിച്ചു.
അപ്പോ അണ്ണൻ പിന്നെയും ചിരിച്ച ശേഷം പറഞ്ഞു —, “അങ്ങനെ നമ്മുടെ മല്ലിക ആ ചെകുത്താന്‍ സൃഷ്ടിച്ച കുടുംബത്തിന്റെ മുഴുവന്‍ ചരിത്രമാണ് ആദ്യം പറഞ്ഞത്, പിന്നെ മല്ലിക അവിടെ എങ്ങനെ നരകിച്ച് ജീവിച്ചു എന്നും വിശദമായി പറഞ്ഞു. അതു കഴിഞ്ഞ് എന്റെ അനിയത്തിമാരെ കുറിച്ചുള്ള കാര്യങ്ങളും അവള്‍ വിശദമാക്കി. എല്ലാം പറഞ്ഞു കഴിഞ്ഞിട്ട് അവസാനമാണ് എന്നെ കൊല്ലാന്‍ ഗുണ്ടകള്‍ വരുന്ന കാര്യം മല്ലിക എന്നോട് പറഞ്ഞത്. പക്ഷേ അപ്പോഴേക്കും എല്ലാം വൈകിപ്പോയി.”
അത്രയും പറഞ്ഞിട്ട് അണ്ണൻ കുസൃതിയോടെ ചേച്ചിയെ നോക്കി കണ്ണിറുക്കി. പക്ഷേ ചേച്ചി അപ്പോഴും സങ്കടപ്പെട്ടാണ് ഇരുന്നത്.
“അപ്പോഴേക്കും ഗുണ്ടകള്‍ ഞാൻ താമസിച്ചിരുന്ന വീട്ടില്‍ എത്തിക്കഴിഞ്ഞിരുന്നു.” അണ്ണൻ പെട്ടന്ന് സീരിയസ്സായി പറഞ്ഞു. “മല്ലികയോട് ഞാൻ ഓടി രക്ഷപ്പെടാന്‍ പറഞ്ഞു. അവളും എങ്ങോട്ടോ ഓടി. ഗുണ്ടകള്‍ക്ക് എന്നെ മാത്രം മതിയായിരുന്നു, അതുകൊണ്ട് ആരും മല്ലികയെ പിന്തുടർന്നില്ല. അവർ എന്നെ ആക്രമിച്ചു. ഞാനും എന്റെ അരയില്‍
💬 Comments
View all comments