Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]
അവള്‍ക്ക് കുഞ്ഞുകുഞ്ഞ് സങ്കടം വരുമ്പോഴാണ് എന്റെ കണ്ണില്‍ തുടർച്ചയായി ചുംബിക്കാറുള്ളത്.
“എന്തുപറ്റി നിനക്ക്...?” അവളെ ചേര്‍ത്തു പിടിച്ച് കൊണ്ട് ഞാൻ ചോദിച്ചു.
“ഡാലിയയും ഞാനും സെയിമല്ലേ...? അതായത്, ഒറ്റ ബീജവും ഒറ്റ അണ്ഡവും രണ്ടായി പിരിഞ്ഞത് കൊണ്ടല്ലേ ഞാൻ രണ്ടായി ജനിച്ചത്...? ശെരിക്കും ചിന്തിച്ചാൽ ഞാൻ അവളുടെ പാതിയും, അവൾ എന്റെ പാതിയും അല്ലേ..?” ഡെയ്സി പറഞ്ഞത് കേട്ട് അവളെ ഞാൻ മിഴിച്ചു നോക്കി.
അവള്‍ പറഞ്ഞത് വച്ചു നോക്കിയാല്‍ ഒരു അര്‍ത്ഥത്തില്‍ അത് ശെരിയുമാണ്. ഒറ്റ സിക്താണ്ഡം പിളർന്ന് രണ്ട് ഭ്രൂണങ്ങളായി മാറിയത് തന്നെയല്ലേ ഡെയ്സിയും ഡാലിയയും.
“കുഞ്ഞു നാൾ തൊട്ടേ നമ്മൾ മൂന്നുപേരും ഒരുമിച്ച് തന്നെയല്ലേ വളർന്നത്.... അവളും എപ്പോഴും ചേട്ടന്റെ പിന്നാലെ തന്നെയല്ലേ നടക്കുന്നത്... അപ്പോ പിന്നെ എന്റെ പകുതിയായ ഡാലിയയോടും ചേട്ടന്റെ ഉള്ളിന്റെയുള്ളിൽ പ്രണയം കാണില്ലേ..? എന്നെ സ്നേഹിക്കുന്നത് പോലെ ചേട്ടൻ പോലും അറിയാതെ അവളെയും സ്നേഹിക്കുന്നുണ്ടാവും...!!”:
“എടി നി എന്തൊക്കെയാ പറയുന്നത്...?” അവളുടെ ഇടുപ്പിൽ പതിയെ ഒരു നുള്ള് കൊടുത്തതും ഇക്കിളി എടുത്തത് പോലെ അവള്‍ ചിരിച്ചു.
“ഞാൻ പറഞ്ഞത്— മ്മ്മ്മ്......”
“മതി നിന്റെ കണ്ടുപിടിത്തം...” ചിരിച്ചു കൊണ്ട് അവളുടെ ചുണ്ട് രണ്ടും ഞാൻ നുള്ളി പിടിച്ചതും അവളുടെ വാക്കുകൾ ഒന്നും പുറത്തേക്ക് വന്നില്ല.
ഉടനെ എന്നെ സങ്കടത്തോടെ നോക്കീട്ട് ഡെയ്സി അപ്രത്യക്ഷയായി.
“ഡെയ്സി....” ഞാൻ അലറി വിളിച്ചു.
“ചേട്ടാ..... എണീക്ക് ചേട്ടാ...”
ഡാലിയയുടെ ഭയങ്കര ഉത്സാഹത്തോടെ ഉള്ള വിളിയും.., എന്റെ ബെഡ്ഡിൽ ചാടി കേറി എന്റെ തല പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും കുലുക്കി ഉരുട്ടിയും..., ദോശ മറിച്ചിടുന്ന പോലെ
💬 Comments
View all comments