0%

Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]

Author : Erosgol Read All Parts 5.8K

എന്നെ അവള്‍ തിരിച്ചും മറിച്ചും ഇട്ടുരുട്ടി എന്നെ ഒരു വഴിക്ക് ആക്കിയപ്പോ എന്റെ സ്വപ്നം മുറിഞ്ഞ് ഞാൻ ഞെട്ടി ഉണര്‍ന്നു.

എന്റെ തലച്ചോറ്‌ തലയ്ക്കകത്ത് പന്ത് പോലെ ഉരുണ്ടത്ത് പോലെയാണ് അനുഭവപ്പെട്ടത്..., എനിക്ക് തലയും കറങ്ങി.

“ഈശ്വരാ... എന്റെ തലച്ചോറ്‌ പോലും അകത്തു കിടന്ന് കുലുഞ്ഞുന്നു...” തലയുടെ ഇരു വശത്തും അമർത്തി പിടിച്ചുകൊണ്ട് ഞാൻ പോത്ത് പോലെ അമറി.

പൊട്ടിച്ചിരിച്ചു കൊണ്ട്‌ അവള്‍ പിന്നെയും എന്റെ തല പിടിച്ചുരുട്ടി. “എണീക്ക് ചേട്ടാ....”

“ഈശ്വരാ... ഈ പെണ്ണ് എന്റെ തല ഊരിയെടുത്ത് എന്റെ കൈയിൽ തരുമെന്നാ തോന്നുന്നത്.” ഞാൻ കരഞ്ഞു.

അതുകേട്ട് പിന്നെയും അവള്‍ പൊട്ടിച്ചിരിച്ചു.

“എണീക്ക് ചേട്ടാ... പ്ലീസ്...”

“എടി കുഞ്ഞാടേ... വേഗം ഓടി ഒളിച്ചോ.. ഇല്ലെങ്കില്‍ നിന്നെ ഞാൻ കടിച്ചു തിന്നും...” കണ്ണ് തുറക്കാതെ സിംഹത്തെ പോലെ ഉച്ചത്തില്‍  ഞാൻ ഗര്‍ജ്ജിച്ചു. എന്നിട്ട് ഞാൻ അങ്ങോട്ട് തിരിഞ്ഞു കിടന്നു.

അപ്പോ ഡാലിയ പിന്നെയും പൊട്ടിച്ചിരിച്ചു. കൂടെ അല്ലിയും അരുളും പൊട്ടിച്ചിരിക്കുന്നതും കേട്ടു.

ആഹാ... ഇവർ രണ്ടുപേരും എപ്പോ വന്നു!!

“സിംഹത്തെ പോലെ  ചേട്ടൻ ഗര്‍ജ്ജിച്ചാലും ചേട്ടനെ കണ്ടു ഞാൻ പേടിക്കില്ല. എണീക്ക് ചേട്ടാ.” ഡാലിയ എന്നെ പിന്നെയും ഉരുട്ടി.

“ദൈവമേ... അര മണിക്കൂര്‍ പോലും മര്യാദയ്ക്ക് ഉറങ്ങാൻ കഴിയുന്നില്ലല്ലോ...!!” പറഞ്ഞു കൊണ്ട്‌ ഞാൻ എഴുനേറ്റ് ബെഡ്ഡിൽ തന്നെ കാട്ടിലും ചാരി ഇരുന്നു.

ഉടനെ ഡാലിയ എന്റെ അടുത്ത് ബെഡ്ഡിൽ മുട്ടുകുത്തി നിന്നു. അല്ലിയും അരുളും തമാശ കാണുന്നത് പോലെ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് നില്‍ക്കുന്നതും കണ്ടു.

“സമയം രാത്രി എട്ടു മണിയായി. ഏഴര മണിക്കൂറാ ചേട്ടൻ

💬 Comments

View all comments