0%

Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]

Author : Erosgol Read All Parts 5.8K

ഉറങ്ങിയത്... എന്നിട്ട് വെറും അര മണിക്കൂര്‍ ആയി പോലും.” ഡാലിയ ചിരിച്ചു.

“ഏഹ്... അത്രയും സമയം ഞാൻ ഇറങ്ങിയോ?” ഞാൻ ആചാര്യപ്പെട്ടു. പക്ഷേ വെറും അര മണിക്കൂര്‍ ഉറങ്ങിയത് പോലെയാണല്ലോ തോന്നിയത്‌. ഇത്ര ഉറങ്ങീട്ടും ക്ഷീണം പോലും ഇതുവരെ മാറിയിട്ടില്ല.

“എന്തിരീങ്ക അണ്ണാ. അക്കാ ഉങ്കക്കിട്ട ഒരു ഗുഡ് ന്യൂസ് സൊല്ലുരത്തുക്കാക എവ്ലോ നേരമാ വെയിറ്റ് പണ്ണീട്ടിരുക്കാങ്ക തെരിയുമാ..?” പറഞ്ഞിട്ട് അല്ലിയും ബെഡ്ഡിൽ ചാടി കേറി. എന്നിട്ട് അവള്‍ എന്റെ കൈ പിടിച്ചു വലിച്ചു.

“എന്തിരീങ്ക അണ്ണാ...” അരുൾ എന്റെ കാല് പിടിച്ചു വലിച്ചു.

“എടോ... നിങ്ങൾ മൂന്നും കൂടി എന്നെ താഴെ വലിച്ചിട്ടനാണോ നോക്കുന്നത്..?” ചിരിച്ചുകൊണ്ട് ഞാൻ വേഗം ബെഡ്ഡിൽ നിന്നിറങ്ങി നിലത്ത് നിന്നിട്ട് അവരെ മാറിമാറി നോക്കി.

മൂന്ന്‌ മുഖങ്ങളും വളരെ സന്തോഷത്തില്‍ ജ്വലിച്ചു. വലിയ ചിരിയും മുഖത്ത് കാണാം.

“ഞാൻ ഇന്റര്‍വ്യൂ പാസായി... ഞാൻ സെലക്ട് ആയി, ചേട്ടാ...” ഡാലിയ സന്തോഷത്തോടെ വിളിച്ചു കൂവിക്കൊണ്ട് ബെഡ്ഡിൽ തുള്ളിച്ചാടി.

“ആഹാ... ഇതു ശെരിക്കും ഗുഡ് ന്യൂസ് തന്നെയാ.” സന്തോഷത്തോടെ ഞാൻ പറഞ്ഞു.

“നാളെ ഒന്‍പത് മണിക്ക്  അവരുടെ ഓഫീസിൽ ചെന്ന് എഗ്രിമെന്റ് സൈന്‍ ചെയ്യണം എന്നാ  വിളിച്ചു പറഞ്ഞത്.” ബെഡ്ഡിൽ സന്തോഷത്തോടെ തുള്ളിച്ചാടി കൊണ്ടാണ് ഡാലിയ പിന്നെയും വിളിച്ചു കൂവിയത്. എന്നിട്ട് ബെഡ്ഡിൽ നിന്നുകൊണ്ട് തന്നെ സന്തോഷത്തില്‍ അല്ലിയെ പിടിച്ചുകൊണ്ട് ഡാൻസും ചെയ്യാൻ തുടങ്ങി.

ഞാനും അരുളും ചിരിച്ചുകൊണ്ട് അവരുടെ ഡാൻസ് നോക്കി നിന്നു.

എനിക്കും ഭയങ്കര സന്തോഷം തോന്നി. ഇനി എന്നും ഡാലിയയെ കാണാമല്ലോ... എന്നും ചെന്ന് അവളോട് നേരിട്ട് സംസാരിക്കാനും കഴി—

💬 Comments

View all comments