Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]
പെട്ടന്ന് ഉള്ളില്‍ ഞാൻ വിറച്ചു പോയി. എന്തൊക്കെയാ ഞാൻ ചിന്തിച്ചത്...? എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എത്രത്തോളമാണ് ഡാലിയ എന്റെ മനസ്സിൽ പതിഞ്ഞു പോയിരിക്കുന്നത്..? എങ്ങനെയാണ് ഇത്രത്തോളം അവളെ എന്റെ മനസ്സിൽ ഞാൻ ഏറ്റിയത്..?! എനിക്ക് ഒന്നും മനസ്സിലായില്ല.
അന്നേരം ഞാൻ കണ്ട സ്വപ്നം മനസ്സിൽ തെളിഞ്ഞു വന്നു. ശെരിക്കും അത് വെറും സ്വപ്നം ആയിരുന്നില്ല.. അവൾ കോളേജിൽ കേറി ഒരാഴ്ച കഴിഞ്ഞ് എന്നോട് പറഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നു കുറച്ചു മുമ്പ് സ്വപ്നമായി വന്നത്.
എന്റെ മനസ്സ് ചെറുതായി നീറി. ഡെയ്സി പറഞ്ഞത് ശെരിയാണോ..? എന്റെ ഉള്ളിന്റെയുള്ളിൽ പണ്ടു തൊട്ടേ ഡാലിയ ഉണ്ടായിരുന്നോ...? എനിക്ക് ഒന്നും മനസ്സിലായില്ല. അങ്ങനെ ആവാന്‍ സാധ്യതയില്ല...!! എന്റെ മനസ്സ് നീറി പുകഞ്ഞു.
എല്ലാം മറച്ചു കൊണ്ട് ഡാൻസ് കളിക്കുന്ന ഡാലിയയും അല്ലിയേയും ഞാൻ നോക്കി പുഞ്ചിരിച്ചു.
“എനക്കും ഡാൻസ് ആടണും പോല ഇരുക്ക്.” എന്ന് പറഞ്ഞിട്ട് അരുള്‍ എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് ബെഡ്ഡിൽ ചാടി കേറി. ഉടനെ ഡാലിയ വന്ന് എന്റെ അടുത്ത കൈ പിടിച്ചു വലിച്ച് എന്നെയും ബെഡ്ഡിൽ കേറ്റി.
അതോടെ എല്ലാം മറന്ന് ഞങ്ങൾ നാലുപേരും ചിരിച്ചു കൊണ്ട് കൊച്ചു കുട്ടികളെ പോലെ ബെഡ്ഡിൽ ചാടി കളിച്ചു. സ്പ്രിംഗ് ബെഡ് കാരണം ഞങ്ങൾ ബാലൻസ് കിട്ടാതെ തെറിച്ചു വീണു. പക്ഷേ ചിരിച്ചുകൊണ്ട് വീണ്ടും എഴുനേറ്റ് തുള്ളിച്ചാടി കളിച്ചു.
അങ്ങനെ അവരുടെ കൂടെ ചിരിച്ചു ചാടി കളിച്ചപ്പോ മനസ്സിന് വല്ലാത്ത സുഖം കിട്ടി. കുറെ നേരം കൂടി ഞങ്ങൾ ബെഡ്ഡിൽ ചാടി കളിച്ചിട്ട് മതിയാക്കി.
“നിങ്ങൾ രണ്ടും എപ്പഴാ
💬 Comments
View all comments