Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]
ഡാലിയ നാണത്തോടെ പറഞ്ഞിട്ട് എന്റെ മേല്‍ നിന്നും നോട്ടം മാറ്റി.
കിച്ചനിൽ മേശപ്പുറത്ത് അടച്ചു വച്ചിരുന്ന ഹോട്ട് ബോക്സ് ഓരോന്നായി ഡാലിയയും അല്ലിയും തുറന്നതും കൊതിപ്പിക്കുന്ന മണം മൂക്കിനെ തുളച്ചു. എന്റെ നാവില്‍ വെള്ളം ഊറി വന്നു.
“അടിപൊളി.. എന്തുമാത്രം ഐറ്റംസ് ആണ് നിങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്നത്?!” ആശ്ചര്യത്തോടെ വിഭവങ്ങള്‍ ഓരോന്നായി കൊതിയോടെ നോക്കി കൊണ്ട് ഞാൻ അവരെ പുകഴ്ത്തി. “ഇതൊക്കെ കണ്ടു തന്നെ പകുതി വയറും നിറഞ്ഞു.” കൊതി വെള്ളം ഇറക്കി കൊണ്ട് ഞാൻ പറഞ്ഞതും അവര്‍ മൂന്നുപേരും ചിരിച്ചു.
“അണ്ണാ, വൈനും ഇരുക്ക്.” അരുള്‍ പറഞ്ഞു.
അപ്പോഴാണ് മേശപ്പുറത്തു വച്ചിരുന്ന കുപ്പി ഞാൻ ശ്രദ്ധിച്ചത്. കുപ്പിയിൽ ബ്രാൻഡ് സിറ്റിക്കർ ഇല്ലായിരുന്നു. ഹോം മേഡ് വൈൻ ആണെന്ന് മനസ്സിലായി.
അവന്റെ ചില രഹസ്യങ്ങള്‍ എനിക്കറിയാം എന്നപോലെ അരുളിനെ ഞാനൊന്ന് ഇരുത്തി നോക്കി. അതുവരെ എന്നെ തന്നെ നോക്കി കൊണ്ടിരുന്നവൻ അല്‍പ്പം അസ്വസ്ഥതയോടെ നോട്ടം പിന്‍വലിച്ച് മേശപ്പുറത്തു നിരത്തിയിരുന്ന ഭക്ഷണങ്ങളിലാക്കി.
അരുളിന് അവന്റെ പരിചയത്തിലുള്ള ഒരു ഇളം വിധവയുണ്ട്. അരുളിന്റെ അതേ പ്രായം. കുട്ടികൾ ഒന്നും അവള്‍ക്കില്ല. അവളും, പിന്നെ അവളുടെ നേതൃത്വത്തിലുള്ള അവളുടെ ബന്ധുക്കളും ചേര്‍ന്നാണ് ഏതു തരം കേക്കുകളും, പല വ്യത്യസ്തമായ ബേക്കറി ഐറ്റംസും, ലഹരി ഉള്ളതും ഇല്ലാത്തതുമായ വൈനുകളും, തുടങ്ങി മറ്റനേകം ഐറ്റംസും സ്വന്തം വീട്ടില്‍ തന്നെ ഉണ്ടാക്കുന്നത്. കുന്നൂരിൽ നിന്നും മാത്രമല്ല, അടുത്തുള്ള മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള ബേക്കറി നടത്തിപ്പുക്കാർ പോലും അവിടെയാണ് ഡെയ്ലി ഓര്‍ഡര്‍ കൊടുത്ത് വേണ്ടതൊക്കെ വാങ്ങിക്കുന്നത്. കൂടാതെ ഒരുപാട് കല്യാണ വീടുകളില്‍ നിന്നും, വിശേഷ വീടുകളില്‍ നിന്നുമൊക്കെ
💬 Comments
View all comments