Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]
എന്തോ വല്ലായ്മ പോലെ.
വേറെ ടീ ഷര്‍ട്ട് ഇട്ടാലോ..? ഞാൻ മടിച്ചു നിന്നു. അപ്പോഴാണ് എന്റെ റൂമിന്റെ വാതിൽ തള്ളി തുറന്നുകൊണ്ട് അവർ മൂന്നുപേരും കേറി വന്നത്.
നാലഞ്ച് സെക്കന്‍ഡ് അരുള്‍ വായും പൊളിച്ചു നിന്നു.
ഷർട്ട് ഇല്ലാതെ എന്നെ ഡെയ്സി ഒരുപാട് വട്ടം കണ്ടിട്ടുള്ളതാണ്, അപ്പോഴൊക്കെ അവളുടെ കണ്ണുകൾ വിടരുന്നതും.. നാണത്തോടെ കണ്ണുകൾ കൊണ്ട് എന്നെ ഉഴിയുന്നതും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഇപ്പോൾ അവളുടെ കണ്ണുകൾ വിടര്‍ന്ന് വല്ലാത്ത തിളക്കവും ഉണ്ടായി. എന്നെ ഇങ്ങനെ കണ്ടു കൊതി തീരാത്ത പോലെയാണ് അവള്‍ നോക്കി നിന്നത്.
“വാവ്.....” വിടര്‍ന്ന കണ്ണുകളോടും.. കുസൃതി ചിരിയോടും... അല്ലി ഓടിവന്നു. വ്യക്തമായി എടുത്തു കാണിക്കുന്ന എന്റ കൈയും, ചെസ്റ്റും, ഷോൾഡർ മസിൽസിലൊക്കെ അല്ലി തൊട്ടും തടവിയും നോക്കി.
“എടി ചിത്രശലഭമേ....” ചിരിച്ചു കൊണ്ട് അവളുടെ കൈ പിടിച്ചു മാറ്റാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ പിടി തരാതെ അല്ലി കുസൃതിയോടെ പിന്നെയും പിന്നെയും എന്റെ മസിൽ ഭാഗങ്ങളില്‍ എല്ലാം തൊടുകയും ഞെക്കുകയും ചെയ്തു.
“അക്കാ... ഇനിമേ അണ്ണാവുക്ക് ഇതുമാതിരി ഡ്രെസ്സ് മട്ടും എടുത്തു കുടുങ്ക... ഇതുതാൻ സൂപ്പറാ ഇരുക്ക്.” അരുള്‍ ഡാലിയയോട് പറഞ്ഞു.
“എടാ, മിണ്ടാതിരിക്കടാ...” ടീ ഷര്‍ട്ട് പിടിച്ചു വലിച്ച് അല്പമെങ്കിലും ലൂസാക്കാൻ ശ്രമിക്കുന്നതിനിടെ ഞാൻ പറഞ്ഞിട്ട് അവനെ തുറിച്ചു നോക്കി. “ഇന്നത്തേക്ക് ഈ ടീ ഷര്‍ട്ട് ഓക്കേയാണ്... പക്ഷേ ഇനി ഞാൻ ഇത് ഇടില്ല.”
“അതെല്ലാം അപ്പറമാ പാത്തുക്കലാം... ഇപ്പ എല്ലാരും വാങ്ക സാപ്പിടലാം.” അല്ലി ചിരിയോടെ എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോയി.
“അതേ, കഴിക്കാം.”
💬 Comments
View all comments