Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]
കണ്ടു. എനിക്ക് ഇഷ്ടപ്പെട്ട കളറുകളാണ്.
പാന്റ് എനിക്ക് ഓക്കെയാണ്. പക്ഷേ ഈ ടൈറ്റ് ടീ ഷര്‍ട്ടാണ് പ്രശ്നം. എന്റെ ബോഡി എടുത്തു കാണിക്കുന്ന തരം ഡ്രസ് ഒന്നും എനിക്ക് പണ്ടു മുതലേ ഇഷ്ട്ടമല്ലായിരുന്നു. അത് ഡാലിയക്കും അറിയാവുന്നതാണ്.
വിവാഹം കഴിഞ്ഞ് ഇവിടെ നീലഗിരിയിൽ വന്ന ശേഷം ഡെയ്സി എനിക്ക് ഇതുപോലെ ടൈറ്റ് ടീ ഷര്‍ട്ട് എടുത്തു തന്നിരുന്നു... അതിനെ ഞാൻ രാത്രി സമയങ്ങളില്‍ വീട്ടില്‍ മാത്രമാണ് ഇട്ടിരുന്നത്.
ഇപ്പൊ ഡാലിയയും എനിക്കു അതേ ഗിഫ്റ്റ് തന്നിരിക്കുന്നു...! പക്ഷെ നിരസിച്ചു കൊണ്ട് അവളെ എനിക്ക് സങ്കടപ്പെട്ടുത്താൻ ഇഷ്ട്ടം ഇല്ലായിരുന്നു.... കൂടാതെ അവള്‍ തന്ന ഈ ഗിഫ്റ്റ് എനിക്ക് ധരിക്കണം എന്ന ആഗ്രഹവും ഉണ്ടായി.... അത് മാത്രമല്ല, അവള്‍ കാരണം എന്റെ മനസ്സിൽ എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു... പ്രതീക്ഷകളും, ആഗ്രഹങ്ങളും വര്‍ധിച്ചു കൊണ്ടേ പോകുന്നു.
കുറെ നാളായി എന്റെ തലച്ചോറും മനസ്സും എല്ലാം കാൻഫുഷനിൽ ആണ്... ഡെയ്സിയും ഡാലിയയും മാറിമാറി മനസ്സിനെ വല്ലാത്ത കുഴപ്പിച്ച് കൊണ്ടിരിക്കുന്നു. ഡെയ്സിയെ വിചാരിച്ച് മനസ്സിൽ ഇപ്പോഴും ദുഃഖമുണ്ട്. അവളോടുള്ള സ്നേഹം ഇപ്പോഴും ഒരു തരി പോലും കുറഞ്ഞിട്ടില്ല. അവളെ കുറിച്ചുള്ള ചിന്തകൾ എപ്പോഴും മനസ്സിൽ നിറഞ്ഞു തന്നെ നില്‍ക്കുകയാണ്. പക്ഷേ എന്നിട്ടും ഡാലിയ എന്റെ മനസ്സിൽ വളരുകയാണ്... എങ്ങനെ എന്തിന് എന്നൊന്നും അറിയില്ല... എന്തു ചെയ്യണം എന്നും മനസ്സിലാവുന്നില്ല. മനസ്സ് ശെരിക്കും കുഴഞ്ഞു മറിഞ്ഞിരിക്കുകയാണ്.
ഒരു നെടുവീര്‍പ്പോടെ ഡാലിയ ഗിഫ്റ്റ് ചെയ്ത ഡ്രസ് ഇട്ടിട്ട് കണ്ണാടിയിൽ നോക്കി. എന്റെ ശരീരത്തിൽ ടീ ഷര്‍ട്ട് ഒട്ടി ഇറുക്കി എന്റെ മസിലൊക്കെ എടുത്തു കാണിക്കുന്നത് കണ്ടതും
💬 Comments
View all comments