0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 5.2K

ടീമിനേ ഞാൻ ഏല്പിച്ചിട്ടുണ്ട്.”

അത്രയും പറഞ്ഞിട്ട് ഞാൻ ചോദ്യ ഭാവത്തില്‍ അവർ എട്ടു പേരെയും മാറിമാറി നോക്കി. ഉടനെ അവർ തമ്മില്‍ പരസ്പ്പരം നോക്കി എന്തോ തീരുമാനം എടുത്തത് പോലെ പുഞ്ചിരിച്ചു.

“ആ ഫാക്ടറി വാങ്ങിക്കാൻ ഞങ്ങൾക്ക് പേടി ഒന്നുമില്ല. പക്ഷേ വേറെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമോ ബ്രോ...?” അന്‍സാര്‍ എന്നോട് ചോദിച്ചു.

“വേറെ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല. നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കിൽ പുതിയതായി തുടങ്ങുന്നതിനേക്കാൾ നല്ലത് അതിനെ വാങ്ങുന്നതായിരിക്കും.” ഞാൻ പറഞ്ഞു. “നിങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ ഞാൻ തന്നു കഴിഞ്ഞു. എന്റെ അഭിപ്രായവും ഞാൻ പറഞ്ഞു. ഇനി എന്തു വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.” ഞാൻ കൂട്ടിച്ചേര്‍ത്തു.

“ഫാക്ടറിയും സ്ഥലവും എല്ലാം കൂടി എത്ര സെന്റ് ഉണ്ടാവും...?” അങ്കിള്‍ എന്നോട് ചോദിച്ചു.

“ഒരു ഏക്കർ ഉണ്ട്. അതിന്റെ നടുവിലാണ് ഫാക്ടറി.” ഞാൻ പറഞ്ഞു.

“എടാ മോനെ... ഒരു ഏക്കർ സ്ഥലവും, ഫാക്ടറിയും, പുതിയ എക്യുപ്മെൻസും എല്ലാം വെറും 55 ലക്ഷത്തിന് വിറ്റാൽ അവര്‍ക്ക് വന്‍ നഷ്ട്ടമല്ലേടാ...? അവർ ഒരിക്കലും ഈ വിലക്ക് സമ്മതിക്കില്ല.” അങ്കിള്‍ പറഞ്ഞു.

“ആ ഒരു ഏക്കർ സ്ഥലം അവർ അധ്വാനിച്ച് വാങ്ങിച്ചതല്ല അങ്കിള്‍. പണ്ട്‌ ആ സ്ഥലത്തിന്റെ ഉടമസ്ഥനായിരുന്ന ഒരു കോടീശ്വരനെ ഇവർ തന്നെ കഞ്ചാവ് കേസില്‍ കുടുക്കി. എന്നിട്ട് അതിൽ നിന്നും അയാളെ രക്ഷപ്പെടുത്താനായി ആ ഒരു ഏക്കർ സ്ഥലം ഇവർ എഴുതി വാങ്ങിച്ചു. പിന്നെ ഫാക്ടറിയില്‍ ആവശ്യമായ എക്യുപ്മെൻസ് പലതും ഇന്ത്യയില്‍ പല സ്ഥലങ്ങളിലായി കസ്റ്റംസ് പിടിച്ചിട്ടിരുന്ന സാധനങ്ങളാണ്. കാണേണ്ടവരെ കണ്ട് അവര്‍ക്ക് ആ എക്യുപ്മെൻസിന്റെ യാഥാര്‍ത്ഥ വിലയുടെ ഇരുപത് ശതമാനം മാത്രം

💬 Comments

View all comments