0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 5.2K

കാശും, പിന്നേ അവരുടെ ഭാര്യമാരുടെ സഹകരണം കൊണ്ടും നേടിയതാണ്. സത്യത്തിൽ ആ ഫാക്ടറി കെട്ടാന്‍ മാത്രമാണ് കുറച്ച് കാശ് ചിലവാക്കിയത്. എല്ലാം കണക്കുകൂട്ടി നോക്കിയാൽ അവർ ചിലവാക്കിയ കാശിനേക്കാൾ കൂടുതലാണ് ഞാൻ ഓഫർ ചെയ്യുന്നത്.” അത്രയും പറഞ്ഞു ഞാൻ നിർത്തി.

ഞാൻ പറഞ്ഞത് കേട്ട് മൊത്തം പേരും കഴിക്കാൻ പോലും മറന്ന് എന്റെ മുഖത്ത് തന്നെ മിഴിച്ച് നോക്കിയിരുന്നു.

ഒടുവില്‍ വല്യച്ഛന്‍ തലയാട്ടി. എന്നിട്ട് അഭിമാനത്തോടെ ചിരിച്ചു. “നിനക്ക് ബിസിനസ്സ് ചെയ്യാൻ മാത്രമല്ല, സാഹചര്യം മുതലെടുത്ത് പ്രവര്‍ത്തിക്കാനും അറിയാം.” പുള്ളി പറഞ്ഞു. “പക്ഷേ മോനെ, ഇത്തരം വിവരങ്ങൾ ഒക്കെ ശേഖരിക്കുന്നത് വളരെ അപകടകരമാണ്. നി ശെരിക്കും സൂക്ഷിക്കണം.” വല്യച്ചൻ സീരിയസ്സായി പറഞ്ഞു.

“എഡ്വിന്‍ പറഞ്ഞത് ശരിയാണ് മോനെ.” അങ്കിള്‍ വല്യച്ചനെ പിന്താങ്ങി.

“എനിക്കറിയാം അങ്കിള്‍.” ഞാൻ പറഞ്ഞു. “പക്ഷേ ഞാനായിട്ട് ആര്‍ക്കും എതിരായി പ്രവർത്തിക്കാതിരുന്നാൽ അവരാരും എന്റെ പുറകെ വരില്ല.”

“ഇതില്‍ എന്ത് അപകടമാണ് ഉള്ളത്...?” അഭിനവ് തല ചൊറിഞ്ഞു കൊണ്ട്‌ ചോദിച്ചു.

“ആ കഞ്ചാവ് മുതലാളിമാർ ചില വലിയ പോലീസുകാരേയും, ചില കസ്റ്റംസിനേയും സ്വാധീനിച്ച് നിയമ വിരുദ്ധമായി പ്രവർത്തിച്ചു. അപ്പോ ആ വിവരങ്ങള്‍ ഒക്കെ റൂബിന്‍ അറിഞ്ഞു എന്ന് ആ പൊലീസും കസ്റ്റംസും അറിയാൻ ഇടയായാൽ അവർ ഇവനെ ഭയക്കും. അപ്പോ ഒന്നുകില്‍ ഇവനെ കൂട്ട് പിടിച്ച് കൂടെ നിര്‍ത്താന്‍ ശ്രമിക്കും, അല്ലെങ്കിൽ ഇവന്‍ ഒരു ഭീഷണിയായി മാറുമെന്ന് ഭയന്ന് ഇവനെ കൊല്ലാന്‍ പോലും അവർ ശ്രമിച്ചേക്കാം.”

അങ്കിള്‍ പറഞ്ഞത് കേട്ട് എല്ലാവരുടെ കണ്ണിലും ഭയം നിറഞ്ഞു. അവരൊക്കെ എന്നെ ഭയന്ന കണ്ണുകളോടെ നോക്കി. ഡാലിയ

💬 Comments

View all comments