Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
പേടിയോടെ അവളുടെ ഇടത് കൈ കൊണ്ട് എന്റെ തുടയിൽ അള്ളിപ്പിടിച്ചു. വല്യമ്മ വിഷമിച്ച് അനങ്ങാതെ ഇരുന്നു.
“അങ്ങനെ ഒന്നും സംഭവിക്കില്ല.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. എന്നിട്ട് ഞാൻ പിന്നെയും കഴിക്കാൻ തുടങ്ങിയപ്പോ മറ്റുള്ളവരും മിണ്ടാതിരുന്നു കഴിച്ചു.
ഒടുവില്‍ കഴിച്ച ശേഷം എല്ലാവരും ഹാളില്‍ കൂടി. ചിലരൊക്കെ നിലത്തും മറ്റുള്ളവർ കസേരകളിലും സോഫയിലും ചെന്നിരുന്നു. അവിടെ വച്ച് പിന്നെയും ടീ ഫാക്ടറി തുടങ്ങുന്ന കാര്യത്തെ കുറിച്ച് ചര്‍ച്ച നടന്നു. പക്ഷേ ഞാൻ അതിൽ പങ്കു ചേരാതെ നിലത്ത് ഇരിക്കുന്ന വല്യമ്മയുടെ മടിയിൽ തലവച്ചു മിണ്ടാതെ കിടന്നു. വല്യമ്മയും എന്റെ മുടിയില്‍ കോതിക്കൊണ്ട് മിണ്ടാതെയാണിരുന്നത്.
ഡാലിയ കസേരയില്‍ ഇരുന്നുകൊണ്ട് ഇടക്കിടക്ക് വല്യമ്മയെ അസൂയയോടെ പാളി നോക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടക്ക് ഞാൻ ചെറുതായി ഒന്ന് മയങ്ങുകയും ചെയ്തു.
വല്യമ്മ എന്നെ മെല്ലെ കുലുക്കി വിളിച്ചപ്പൊ ഞാൻ കണ്ണ് തുറന്നു നോക്കി. “എണീക്കടാ മോനെ. ഞങ്ങൾ ചെന്ന് ഉച്ചത്തേക്കുള്ള ഫുഡ് റെഡിയാക്കട്ടെ.” വല്യമ്മ പറഞ്ഞതും ഞാൻ ചിണുങ്ങി. ഉടനെ ആരൊക്കെയോ ചിരിക്കുന്നത് കേട്ടു.
പിന്നെയും ചിണുങ്ങി കൊണ്ട് ഞാൻ എഴുനേറ്റ് ചുമരും ചാരി ഇരുന്നു.
“സമയം എന്തായി...” കണ്ണ് തുറക്കാതെ ഞാൻ ചോദിച്ചു.
“12:30..” ആരൊക്കെയോ ഒരുമിച്ച് പറഞ്ഞു.
“എന്നാലും ഇന്നു രാത്രി തന്നെ ബ്രോ പോകുന്നു എന്നത് മോശമായി പോയി.” അഭിനവ് പറയുന്നത് കേട്ട് ഞാൻ കണ്ണ് തുറന്നു.
“ശെരിയാ...” ഗായത്രി പറഞ്ഞു. “എന്തായാലും ഇന്ന് അങ്ങോട്ട് പോയിട്ട് അഞ്ചു ദിവസം കഴിഞ്ഞ് ഡാലിയേ കൂട്ടിക്കൊണ്ടു പോകാൻ പിന്നെയും ഇങ്ങോട്ട് വരണ്ടേ...? അപ്പൊ പിന്നെ ഒറ്റയടിക്ക് അഞ്ചു ദിവസം കഴിഞ്ഞ്
💬 Comments
View all comments