0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 5.2K

ചേട്ടന് പോയാൽ പോരെ..?!” അവള്‍ ചോദിച്ചു.

“അത് ശെരിയാവില്ല ഗായത്രി... ചേട്ടന് പോയേ പറ്റു.” ഡാലിയ പെട്ടന്ന് എനിക്ക് സപ്പോര്‍ട്ട് ചെയ്തതും ഞാൻ ആശ്ചര്യത്തോടെ അവളെ നോക്കി. അവള്‍ ചിരിച്ചുകൊണ്ട് കണ്ണിറുക്കി കാണിച്ചു. എന്നിട്ട് ഞാൻ അവളോട് പറഞ്ഞ ന്യായീകരണങ്ങൾ എല്ലാം അതുപോലെ അവള്‍ അവരോട് റീപ്പീറ്റ് ചെയ്തു.

“എന്തായാലും നിങ്ങൾ എല്ലാവരും നീലഗിരിയിൽ സെറ്റിലാവാൻ തീരുമാനിച്ച് കഴിഞ്ഞതല്ലേ..?” വല്യച്ചൻ അഭിനവും മറ്റുള്ളവരെയും നോക്കി പറഞ്ഞു. “അപ്പോ പിന്നെ നിങ്ങളും ഇന്നു തന്നെ ചെല്ല്. എന്നിട്ട് അവന്റെ നിന്ന് അവിടത്തെ കാര്യങ്ങൾ എല്ലാം റെഡിയാക്ക്... കൂടാതെ ആ കോഴ്സും വേഗം ചെയ്തു തീര്‍ക്കുന്നതാണ് നല്ലത്.”

“വാവ്.. അത് അടിപൊളി ഐഡിയ ആണല്ലോ...!!” മിനി ഉത്സാഹത്തോടെ എഴുനേറ്റ് നിന്നിട്ട് എല്ലാവരെയും നോക്കി ചിരിച്ചു. “നമുക്കും പോകാം. എന്തായാലും ഇരുപത് ദിവസത്തിൽ ഞങ്ങൾക്ക് ഇന്റര്‍വ്യൂ ഉള്ളതല്ലേ. അപ്പോ പിന്നെ നേരത്തെ ചെന്ന് നമ്മുടെ താമസ കാര്യങ്ങളും, പിന്നെ കുട്ടികളെ സ്കൂളിൽ ചേര്‍ക്കാനുള്ള കാര്യങ്ങളും എല്ലാം ശെരിയാക്കി വയ്ക്കാം.”

“ശെരിയാ. അതാണ് നല്ലത്...!!” രാഹുല്‍ ഉത്സാഹത്തോടെ പറഞ്ഞു.

“അപ്പോ പിന്നെ അങ്ങനെ തന്നെ ചെയ്യാം.” അന്‍സാര്‍ സമ്മതിച്ചു. “അവിടെ ചെന്ന് താമസ സൗകര്യങ്ങളും സ്കൂൾ കാര്യങ്ങളും ശെരിയാക്കിയ ശേഷം നമുക്ക് ഇവിടെ നാട്ടില്‍ വന്ന്  ഫൈനല്‍ ഷിഫ്റ്റ് ചെയ്യാനുള്ള ഏര്‍പ്പാടുകൾ ചെയ്തിട്ട് തിരികെ പോകുകയും ചെയ്യാം.”

ഉടനെ മറ്റുള്ളവരും അതിനോട് യോജിച്ചു. അതോടെ എല്ലാം തീരുമാനവുമായി.

“എന്നാൽ ഞാനും ഇന്നുതന്നെ ചേട്ടന്റെ കൂടെ പോകും.” ഡാലിയ എന്റെ അടുത്തു വന്ന് നിന്നിട്ട് അവളുടെ അച്ഛനും അമ്മയെയും നോക്കി തീരുമാനിച്ചുറച്ച പോലെ പറഞ്ഞു.

💬 Comments

View all comments