Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
“നിങ്ങൾ തകര്‍ച്ചയിൽ വീഴാതിരിക്കാനും ഫലപ്രദമായി ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാനും ആവശ്യമുള്ള ചാതുര്യം അവന്‍ നിങ്ങള്‍ക്ക് പകര്‍ന്നു തന്നാൽ ഊഗോ ഇല്ലാതെ അതൊക്കെ സ്വീകരിക്കണം. പക്ഷേ അവന്‍ പറഞ്ഞത് നിങ്ങള്‍ക്ക് ഇഷ്ട്ടമായില്ലെങ്കിൽ അതിനെ നിങ്ങൾ അവനോട് മടി കൂടാതെ തുറന്നു പറയണം. അങ്ങനെ ചെയ്താല്‍ മനസ്സിൽ ഒരിക്കലും ഊഗോയും പകയും വളറില്ല.”
ആന്റി പറഞ്ഞത് കേട്ട് മിനിയും ബാക്കി ഏഴു പേരും അസ്വസ്ഥതയോടെ പരസ്പരം നോക്കി.
“ചേട്ടന്റെ എക്സ്പീരിയൻസ് എന്താണെന്ന പൂര്‍ണ വിവരം ഞങ്ങൾക്ക് ഇല്ലെങ്കിലും, കുറച്ചൊക്കെ ഞങ്ങൾ അറിഞ്ഞത് വച്ച് ചേട്ടൻ അപാര കഴിവുള്ള ആളാണെന്ന് അറിയാം. അതുകൊണ്ട് ചേട്ടൻ പറയുന്നത് എന്തും കേള്‍ക്കാനും ചെയ്യാനും ഞങ്ങൾ തയാറാണ്.” ഗായത്രി സീരിയസ്സായി പറഞ്ഞു. ഉടനെ മറ്റുള്ളവരും തലയാട്ടി ഗായത്രി പറഞ്ഞതിനോട് യോജിച്ചു.
ഉടനെ ആന്റി പുഞ്ചിരിച്ചു.
“പിന്നേ, വേണ്ട ഇടത്തൊക്കെ അവന്‍ നിങ്ങളെ ഉപദേശിക്കും, നല്ലതാണെങ്കിൽ നിങ്ങള്‍ക്ക് സ്വീകരിക്കാം. ഇല്ലെങ്കില്‍ തള്ളിക്കളഞ്ഞാൽ മതി. അവന്‍ അത് മനസ്സിലാക്കി നല്ല മനസ്സോടെ തന്നെ എടുക്കും. പിന്നീട് അവന്‍ സൂക്ഷ്മമായി എല്ലാം നിരീക്ഷിച്ച് ഭാവിയില്‍ നിങ്ങള്‍ക്ക് വേണ്ടാത്ത ഉപദേശങ്ങള്‍ തരുന്നതും അവന്‍ തീര്‍ച്ചയായും ഒഴിവാക്കും.” പറഞ്ഞിട്ട് ആന്റി ചിരിച്ചു. “അതാണ് അവന്റെ സ്വഭാവം.”
ഉടനെ അവർ എട്ടുപേരും സമ്മത ഭാവത്തില്‍ തലയാട്ടി.
“പിന്നേ എല്ലാം അറിഞ്ഞു നിങ്ങളെ സഹായിക്കാൻ അവന് ഒരു മടിയും കാണിക്കില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് നിങ്ങള്‍ക്ക് ധനസഹായവും ആവശ്യമുണ്ടെങ്കിൽ അവന്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ചെയ്തിരിക്കും. ഒരുപക്ഷേ നിങ്ങളുടെ ആവശ്യം അവന് മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നുണ്ടെങ്കില്‍, അവന് നിങ്ങളെ സഹായിക്കാൻ താല്‍പര്യം ഇല്ലെന്ന് നിങ്ങളായിട്ട് അവനെ കുറിച്ച് തെറ്റിധാരണയിൽ
💬 Comments
View all comments