0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 5.3K

അവര്‍ എട്ടു പേരെയും പഠിക്കുന്നത് പോലെ ഗൗരവത്തിൽ നോക്കി.

“നിങ്ങൾ എട്ടുപേരും റൂബിയെ വിശ്വസിച്ചാണ് അവന്റെ കൂടെ നീലഗിരിയിൽ പോകുന്നത്, അല്ലേ..?” അശ്വതിയും മറ്റുള്ള ഏഴു പേരെയും മാറിമാറി നോക്കിയാണ് ആന്റി ചോദിച്ചത്‌.

“വല്യമ്മ പറഞ്ഞത് ശെരിയാ. ഞങ്ങൾ റൂബി ചേട്ടനെ വിശ്വസിച്ചു തന്നെയാ നീലഗിരിയിൽ ബിസിനസ്സ് ചെയ്യാൻ തീരുമാനിച്ചത്‌.” അശ്വതി പറഞ്ഞതും മറ്റുള്ളവരും ശെരിയാണെന്ന് തലയാട്ടി. അതുകണ്ട് ആന്റി പുഞ്ചിരിച്ചു.

“നിങ്ങൾ എല്ലാവർക്കും നിങ്ങളുടേതായ സ്വതന്ത്രമുണ്ടെന്ന് അറിയാം, മക്കളെ.” ആന്റി സീരിയസ്സായി പറഞ്ഞു.

ഉടനെ ഞങ്ങൾ ഒന്‍പത് പേരും പരസ്പരം ഒന്ന് നോക്കിയ ശേഷം ആന്റിയുടെ മുഖത്ത് തന്നെ കണ്ണുകൾ പതിച്ചു.

“നിങ്ങളുടെ ബിസിനസ്സ് എങ്ങനെ നടത്തണം എന്ന് തീരുമാനിക്കാനുള്ള അവകാശം നിങ്ങള്‍ക്ക് മാത്രമാണ് ഉള്ളത്. പക്ഷേ റൂബി എത്ര ബിസിനസ്സ് ചെയ്യുന്നു എന്നും എന്തൊക്കെ വലുതും ചെറുതുമായ ബിസിനസ്സ് ചെയ്യുന്നു എന്ന് പറഞ്ഞാൽ നിങ്ങള്‍ക്ക് വിശ്വസിക്കാൻ പോലും കഴിയില്ല. അവന്റെ ചെറിയ ബിസിനസ്സ് പോലും തകർന്ന് പോകാൻ അവന്‍ അനുവദിക്കില്ല. അത്രമാത്രം കരുതലോടും മുന്‍കരുതലോടും എപ്പോഴും അഗ്രഗണ്യമായി ചിന്തിച്ചും പ്രവർത്തിച്ചും ആണ്‌ അവന്‍ ബിസിനസ്സ് ചെയ്യുന്നത്. വെറും നിസ്സാരമെന്ന് കരുതി മറ്റുള്ളവർ പലതും തള്ളിക്കളയുന്ന അതേ കാര്യങ്ങളെ റൂബി ശെരിക്കും പഠിച്ച് പ്രയോജനകരമായി മാറ്റിയിട്ടുള്ളത് എനിക്കറിയാം.” പറഞ്ഞിട്ട് ആന്റി ഒന്ന് പുഞ്ചിരിച്ചു.

ഞാനും ചേട്ടനെ വിചാരിച്ച് പുഞ്ചിരിച്ചു.

“അവന്റെ ബിസിനസ്സ് തല്‍കാലം അവിടെതന്നെ നില്‍ക്കട്ടെ. ഇപ്പൊ കുറച്ച് ഉപദേശങ്ങള്‍ തരാൻ ഞാൻ ആഗ്രഹിക്കുന്നു.”

ആന്റി പറഞ്ഞതും അവർ എട്ടുപേരും ശ്രദ്ധയോടെ ആന്റിയെ നോക്കിയിരുന്നു. ഞാനും ആന്റി പറയാൻ പോകുന്നത് എന്താണെന്ന് കേൾക്കാൻ ആകാംഷയോടെ ഇരുന്നു.

💬 Comments

View all comments