0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 5.3K

ഞാൻ റൂമിൽ പോയി ലഗേജ് എടുത്തുകൊണ്ട് തിരികെ ഹാളിലേക്ക് വന്നത് കണ്ടിട്ട് അവർ നാലുപേരും എന്നെ നോക്കി പുഞ്ചിരിച്ച ശേഷം സംസാരം തുടർന്നു.

“കുട്ടികൾ എവിടെ...?” ഞാൻ എന്റെ കൂട്ടുകാരികളോട് ചോദിച്ചു.

“കുറച്ചു മുമ്പ്‌ അവര്‍ക്ക് ഫുഡ് കൊടുത്തതും അവർ പെട്ടന്ന് ഉറങ്ങി. അവർ അഞ്ചുപേരും ഇപ്പൊ റൂമിലാണ്.” അശ്വതി മറുപടി പറഞ്ഞു.

“ഹാ... നമ്മുടെ റൂബി എവിടെ...?” എന്റെ പപ്പ ചോദിക്കുന്നത് ഞങ്ങൾ കേട്ടു.

“ഇവര്‍ എല്ലാവരും റെഡിയായി കഴിഞ്ഞു, പക്ഷേ ആ കള്ളനെ മാത്രം കണ്ടില്ല. അവനെ ഞാൻ വിളിക്കാം.” വാത്സല്യപൂർവം ചേട്ടനെ കുറിച്ച് പറഞ്ഞിട്ട് ആന്റി ചേട്ടന് കോൾ ചെയ്തു. ചേട്ടൻ എടുത്തതും ആന്റി സ്പീക്കറിലിട്ടു.

“ഇപ്പോഴും ഉറങ്ങി കിടക്കുവായിരുന്നു, അല്ലേ....?” ആന്റി ചേട്ടനോട് സ്നേഹത്തോടെ ഫോണിൽ ചോദിച്ചത് കേട്ട് ഞാൻ പുഞ്ചിരിച്ചു.

“അതേ വല്യമ്മേ.”

ചേട്ടന്റെ ശബ്ദം കേട്ടതും എന്റെ സങ്കടവും ദേഷ്യവും പെട്ടന്ന് മാറി. ഉള്ളില്‍ ഒരു ഊര്‍ജ്ജവും കിട്ടി.

“ഹൊ.. ബ്രോയും വല്യമ്മയുടേയും സ്നേഹം കാണുമ്പോൾ ഒക്കെ എനിക്ക് ഒരുമാതിരി അസൂയയാണ് തോന്നാറുള്ളത്....!” രാഹുല്‍ ചേട്ടൻ ശബ്ദം താഴ്ത്തി ഞങ്ങളോട് പറഞ്ഞിട്ട് ചിരിച്ചു.

“റൂബി ചേട്ടൻ എന്റെ സ്വന്തം ആങ്ങളയായിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹം തോന്നാറുണ്ട്...” ഗായത്രി രഹസ്യം പോലെ എന്നോട് പറഞ്ഞു.

“ശെരി. കുളിച്ച് റെഡിയായി നി ഇങ്ങോട്ട് വാ.” ആന്റി ഫോണിലൂടെ ചേട്ടനോട് പറയുന്നത് കേട്ട് ഞങ്ങൾ എല്ലാവരും ആന്റിയെ നോക്കി.

ചേട്ടനോട് വരാൻ പറഞ്ഞിട്ട് ആന്റി കോൾ കട്ടാക്കി. എന്നിട്ട് കുഷൻ കസേരകളിലും സോഫയിലുമായി ഇരിക്കുന്ന ഞങ്ങൾ ഒന്‍പത് പേരില്‍, എന്നെ ഒഴികെ, ആന്റി

💬 Comments

View all comments