Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
ഞാൻ തരാം... ചെവി കൂര്‍പ്പിച്ച് കേട്ടോളൂ..”
ആന്റി അങ്ങനെ പറഞ്ഞതും ഞാൻ ഉള്‍പ്പെടെ എല്ലാവരും അസ്വസ്ഥതയോടെ ഒന്ന് ഞെളിഞ്ഞു.
“ഒരിക്കലും ചതിയും വഞ്ചനയും ഒന്നും അവനോട് ചെയ്യരുത്. അറിയാതെ പോലും അവന്റെ ശത്രുവായി നിങ്ങളാരും മാറരുത്. കാരണം, ആരോടെങ്കിലും പൊറുക്കാൻ കഴിയാത്ത ശത്രുത റൂബിക്ക് തോന്നി പോയാൽ അവന്‍ മൂലം അവരുടെ കഷ്ടകാലം ആ നിമിഷം തുടങ്ങും... അങ്ങേയറ്റം നാശവും നഷ്ടങ്ങളും അവന്‍ വരുത്തും. ഈ ലോകത്ത് ഓരോ നിമിഷം ജീവിച്ചിരിക്കാൻ പോലും ഭയം തോന്നിക്കുന്ന അവസ്ഥയില്‍ അവരെ അവന്‍ എത്തിക്കും. അവന്റെ മേലുള്ള ഭയം കാരണം ചിലര്‍ ഇപ്പോഴും ഭ്രാന്ത് മാറാതെ ചികില്‍സയിൽ കഴിയുന്നത് പോലും എനിക്ക് അറിയാം. വെറുതെ ഒന്നുമല്ല അവന്റെ ശത്രുക്കൾ അവനെ ചെകുത്താന്‍ എന്ന് വിളിക്കുന്നത്. അതുകൊണ്ട്—”
“സൂസി...” പെട്ടന്ന് അങ്കിള്‍ അസ്വസ്ഥനായി ആന്റിയുടെ കൈ പിടിച്ചതും ആന്റിക്ക് അപ്പോഴാണ് ബോധം വന്നത് പോലെ വേഗം സംസാരം നിര്‍ത്തി എല്ലാവരെയും മിഴിച്ചു നോക്കി.
ആന്റി പറഞ്ഞതൊക്കെ കേട്ട് എന്റെ അമ്മയും അച്ഛനും ഞാനും വരെ വിറച്ചു പോയി. ചേട്ടനെ കുറിച്ച് ഇങ്ങനെയൊക്കെ കാര്യങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്ക് പോലും അറിയില്ലായിരുന്നു. പുതിയതായിട്ടാണ് ഞങ്ങൾ ഇതൊക്കെ അറിയുന്നത്.
ഞാൻ മിനിയും മറ്റുള്ളവരെയും നോക്കി. അവർ എട്ടുപേരും നല്ലത് പോലെ പേടിച്ച് വിറച്ചു പോയിരുന്നു. അവരുടെ മുഖങ്ങളില്‍ ഒരു തുള്ളി രക്തം പോലുമില്ലാത്ത വറ്റി വിളറി വെളുത്ത് പോയിരുന്നു.
അന്നേരമാണ് ഇവിടെ നടന്നത് ഒന്നുമറിയാത്ത ചേട്ടൻ കൂളായി ഹാളിലേക്ക് കേറി വന്നത്. ചേട്ടന്റെ വണ്ടി വന്ന ശബ്ദം പോലും ഞങ്ങൾ കേട്ടില്ല എന്നതിൽ ആശ്ചര്യം തോന്നി.
💬 Comments
View all comments