Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
പതിമൂന്ന് ജോഡി കണ്ണുകളും ചേട്ടന്റെ മേല്‍ പതിഞ്ഞു. ആ കണ്ണുകളില്‍ ഒക്കെ ആശ്ചര്യവും, ഭയവും, ബഹുമാനവും, ആരാധനയും, സ്നേഹവും, അഹങ്കാരവും, അസൂയയും എല്ലാം ഉണ്ടായിരുന്നു.
ചേട്ടന്റെ കണ്ണുകൾ ഞങ്ങൾ എല്ലാവരെയും സൂക്ഷ്മമായി നിരീക്ഷിച്ചു. എന്തോ പന്തികേട് ഉണ്ടെന്ന് മനസിലായത് പോലെ ചേട്ടൻ മുഖം ചുളിച്ചു. പക്ഷേ ഒന്നും മനസിലാവാതെ ചേട്ടൻ തല ചൊറിഞ്ഞതും എന്നെയും മറന്ന് ഞാൻ ചിരിച്ചു.
എന്റെ ചിരിയാണ് ആ അന്തരീക്ഷത്തെ മാറ്റിയത്. പെട്ടന്ന് എല്ലാം മുഖങ്ങളിലും പുഞ്ചിരി വിടര്‍ന്നു വന്നത് ഞാൻ കണ്ടു. കൂടാതെ ഞാൻ ചിരിക്കുന്നത് കണ്ട് ഒന്നും മനസ്സിലാവാതെ ചേട്ടൻ മിഴിച്ചു നില്‍ക്കുന്നത് കണ്ട് മറ്റുള്ളവരും ചിരിച്ചു.
ഒടുവില്‍ അന്തരീക്ഷം പോലും നോർമലായി. ഞങ്ങളുടെ മൂഡ് എല്ലാം പഴയ പോലെയായി.
അപ്പോഴാണ് എല്ലാവരും ഒരു കാര്യം ശ്രദ്ധിച്ചത്.
ചേട്ടൻ ഒരു ടൈറ്റ് ടീ ഷര്‍ട്ടാണ് ഇട്ടിരിക്കുന്നതെന്ന് കണ്ട് എല്ലാവരും അന്തം വിട്ടു...!!!
കുന്നൂറിൽ വച്ച് ഞാൻ ചേട്ടന് വാങ്ങിച്ചു കൊടുത്ത ടീ ഷര്‍ട്ട് ആണെന്ന് കണ്ട് എനിക്ക് സന്തോഷം ഉള്ളില്‍ നിറഞ്ഞു. എനിക്ക് തുള്ളിച്ചാടാൻ തോന്നി.
“എന്റെ ബ്രോ... ഇപ്പോഴാണ് നിനക്ക് ശരിക്കുള്ള ഡ്രസ്സിങ് സെന്‍സ് ഉണ്ടായത്.” ഫ്രാന്‍സിസ് ചേട്ടൻ തള്ള വിരൽ ഉയർത്തി കാണിച്ച് പറഞ്ഞു.
“ശെരിയാ... ഇങ്ങനത്തെ ടൈറ്റ് ടീ ഷര്‍ട്ടാണ് ഇടേണ്ടത്...” വിടര്‍ന്ന കണ്ണുകളോടെ മിനി പറഞ്ഞു. “അല്ലാതെ എപ്പോഴും ലൂസ് ഷർട്ടും ലൂസ് ടീ ഷര്‍ട്ടുമിട്ട് ഒരു ബോറനായിട്ടല്ല നടക്കേണ്ടത്...”
“ഇപ്പഴാ കിടിലമായത്..” അഭിനവ് ചേട്ടനും പറഞ്ഞു.
“ഹോ, ഇപ്പോഴെങ്കിലും നിനക്ക് വിവരം വച്ചല്ലോ...!!” ആന്റി പറഞ്ഞത് കേട്ട് ഞാൻ ഉള്‍പ്പടെ എല്ലാവരും പൊട്ടിച്ചിരിച്ചു.
💬 Comments
View all comments