0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 5.3K

പക്ഷേ ചേട്ടൻ മാത്രം വായും പൊളിച്ചാണ് നിന്നത്.

“വല്യമ്മേ....!!” അവസാനം ആന്റി ചേട്ടനെ ഒറ്റി കൊടുത്തത് പോലെയാണ് ചേട്ടൻ അലറിയത്.

അത് കേട്ട് എല്ലാവരുടെയും പൊട്ടിച്ചിരി കൂടുകയാണ് ചെയ്തത്. അന്നേരം ചേട്ടനും ഞങ്ങളുടെ കൂടെ ചിരിക്കാന്‍ തുടങ്ങി.

“ശെരി മതി ചിരിച്ചത്. എല്ലാവരും വരൂ. നമുക്ക് കഴിക്കാം.” എന്റെ അമ്മ പറഞ്ഞതും എല്ലാവരും ചിരി നിർത്തി ഡൈനിംഗ് റൂമിലേക്ക് നടന്നു.

കുറച്ച് ദിവസത്തേക്ക് എന്നെ നേരിട്ട് കാണാന്‍ കഴിയില്ലെന്നത് കാരണം എന്നെ എന്റെ അച്ഛനും അമ്മയും അവരുടെ നടുക്കാണ് പിടിച്ചിരുത്തിയത്.

ചേട്ടൻ ആന്റിയുടെ അടുത്ത് ഇരുന്നു. ഉടനെ ചേട്ടന്റെ അപ്പുറത്ത് മിനി ചെന്ന് ഇരുന്നതും എനിക്ക് സഹിച്ചില്ല. ഞാൻ ദേഷ്യത്തില്‍ ചേട്ടനെ തുറിച്ചു നോക്കി... മിനി അവിടെ ചെന്നിരുന്നത് ചേട്ടന്റെ കുറ്റം ആണെന്ന പോലെ.

എനിക്ക് ചേട്ടനോട് പിണക്കം തോന്നി.. ദേഷ്യം വന്നു.. അസൂയ മനസ്സിൽ നിറഞ്ഞു. എനിക്ക് അലറി വിളിക്കാൻ തോന്നി. മേശ പുറത്ത്‌ വച്ചിരുന്ന ഫുഡ് പാത്രങ്ങള്‍ എടുത്ത് മിനിയുടെ മുഖത്ത് എറിയാൻ തോന്നി. ഒടുവില്‍ ഞാൻ കരയുമെന്ന് തോന്നിയ നിമിഷം എന്റെ അമ്മ എന്റെ തോളില്‍ തൊട്ടു.

“നിന്റെ ചേട്ടനെ ആരും നിന്നില്‍ നിന്ന് തട്ടിയെടുക്കില്ല.” അമ്മ എന്റെ കാതില്‍ പറഞ്ഞു.

അതുകേട്ട് ഞാൻ ശെരിക്കും ഞെട്ടി പോയി. ഞാൻ ചമ്മലോടെ വേഗം തല കുനിച്ചിരുന്നു.

അമ്മയും ആന്റിയും എഴുനേറ്റ് ഫുഡ് വിളമ്പി. ശേഷം എല്ലാവരും മിണ്ടാതെ ഇരുന്നാണ് കഴിച്ചത്. കഴിച്ച ശേഷം ലഗേജ് എല്ലാം അവരവരുടെ വണ്ടിയില്‍ എടുത്തു വച്ച ശേഷം കുട്ടികളുടെ അമ്മമാരും എന്റെ അമ്മയും ചെന്ന് ഉറങ്ങി കിടക്കുന്ന

💬 Comments

View all comments