Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
ഇന്നോവയും, മൂന്ന് മാരുതി ഷിഫ്റ്റും ചെന്നു നിന്നു. ആ പരിസരത്ത് പമ്പ് നടത്തുന്നവരുടെ തന്നെ നല്ല വൃത്തിയുള്ള പേ ടോയ്‌ലെറ്റും ബാത്റൂമുമൊക്കെ ഉണ്ടായിരുന്നു.
അഞ്ചു വണ്ടികളിൽ നിന്നും അഞ്ച് പെണ്ണുങ്ങള്‍ ഇറങ്ങി. അവര്‍ അഞ്ചു പേരും അഞ്ച് കുട്ടികളെ കൂട്ടിക്കൊണ്ട് ടോയ്‌ലെറ്റുകളിൽ കയറി. അഞ്ച് ആണുങ്ങളും എല്ലാവർക്കും ഉള്ള കാശ് പേ ചെയ്തിട്ട് അവരും ടോയ്‌ലെറ്റ് ഉപയോഗിച്ച ശേഷം പുറത്തുവന്ന് സൂപ്പർ മാര്‍ക്കറ്റിൽ കേറി. അഞ്ച് സ്ത്രീകളും കുട്ടികളും അല്‍പ്പം കൂടി ലേറ്റ് ആയിട്ടാണ് ഇറങ്ങി വന്നത്. എന്നിട്ട് അവരും സൂപ്പർ മാര്‍ക്കറ്റിൽ കയറി ചെന്നു.
അഞ്ച് വണ്ടികള്‍ പമ്പിൽ കേറി സൂപ്പർ മാര്‍ക്കറ്റിന് മുന്നില്‍ പാർക്ക് ചെയ്യുന്ന സമയം, അവിടെതന്നെ വലിയ ലോറികള്‍ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് നിന്നും നല്ല പൊക്കവും മസിലുമൊക്കെയുള്ള മൂന്ന് പേര്‍ കാണുന്നുണ്ടായിരുന്നു. ആദ്യം അവർ അതൊന്നും വല്യ കാര്യമായി എടുത്തില്ല.
പക്ഷേ അവർ മൂന്ന് പേരില്‍, ഇടതു കൈ ഇല്ലാത്ത ഒരുത്തൻ പെട്ടന്ന് പേടിച്ച് വിറച്ച് എന്തോ ശബ്ദം ഉണ്ടാക്കി. അപ്പോ മറ്റുള്ള രണ്ടുപേരും അവനെ നോക്കി.
ഇടതു കൈ ഇല്ലാത്തവരെ വെപ്രാളം പിടിച്ചു അല്‍പ്പം മുമ്പ് വന്നു നിന്ന വണ്ടികളിൽ ഒരു വലിയ വണ്ടിക്ക് നേരെ നടുങ്ങുന്ന വലതു കൈ ചൂണ്ടി കാണിച്ചു. അപ്പോൾ അവന്റെ കൂടെയുള്ള രണ്ടുപേരും ആ വണ്ടിയെ സൂക്ഷിച്ചു നോക്കി. എന്നിട്ട് പരസ്പരം പേടിയോടെ നോക്കിയിട്ട്, അവർ കണ്ടത് സത്യമാണോ എന്നറിയാന്‍ അവർ ആ വണ്ടിയുടെ നമ്പര്‍ പ്ലേറ്റും സൂക്ഷിച്ചു നോക്കി.
നല്ല ലൈറ്റ് സൗകര്യങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് അവര്‍ക്ക് എല്ലാം വ്യക്തമായി കാണാന്‍
💬 Comments
View all comments