Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
കഴിഞ്ഞു.
നമ്പര്‍ പ്ലേറ്റ് കണ്ടിട്ട് അവർ നടുങ്ങി വിറച്ചു കൊണ്ട് പേടിയോടെ പിന്നെയും പരസ്പരം നോക്കി.
അന്നേരം ആ വണ്ടിയില്‍ നിന്നും അവർ ഉദ്ദേശിച്ച ആൾ തന്നെയാണോ ഇറങ്ങാന്‍ പോകുന്നതെന്ന് അവർ പേടിയോടെ നോക്കി നിന്നു.
വണ്ടിയില്‍ നിന്നും റൂബിന്‍ പുറത്തേക്ക് ഇറങ്ങി മറ്റുള്ള ആണുങ്ങളുടെ കൂടെ ടോയ്‌ലെറ്റിൽ കേറി പോകുന്നത് അവർ കണ്ടതും അവർ വിറച്ചു പോയി.
“ചെകുത്താന്‍....!!!!” മൂന്ന് പേരും പേടിയോടെ ഒറ്റ സ്വരത്തില്‍ പറഞ്ഞു.
ഇടതു കൈ ഇല്ലാത്തവൻ വിറച്ചു കൊണ്ട് അവന്റെ ഇടതു തോളില്‍ പേടിയോടെ നോക്കി. ആ ചെകുത്താന്‍ അവന്റെ വെറും കൈകൾ കൊണ്ട് തന്റെ ഇടതു കൈ വലിച്ചു തിരിച്ച് ഓടിച്ച് പിഴുതെടുത്ത കാര്യം ഓര്‍ത്തതും അവന്‍ പിന്നെയും പേടിച്ചു വിറച്ച് തറയില്‍ ഇരുന്നു പോയി. അവന്‍ പോലും അറിയാതെ അവന്റെ ഒരു പ്രയോജനവും ഇല്ലാത്ത ലിംഗത്തില്‍ നിന്നും മൂത്രം തുള്ളിത്തുള്ളിയായി പുറത്തേക്ക് വന്ന് അവന്റെ ലുങ്കിയിൽ പടർന്നു പിടിച്ചു കൊണ്ടിരുന്നു.
റൂബി ഇവര്‍ക്ക് നേരെ തിരിയുന്നത് പോലെ അവര്‍ക്ക് തോന്നിയ നിമിഷം ആ മൂന്ന് പേരും വിറയലോടെ വേഗം ഓടിച്ചെന്ന് മൂന്ന് ലോറിക്കകത്ത് കേറി ഇരുന്നു.
ഇടതു കൈ ഇല്ലാത്തവൻ അവന്റെ ഷർട്ട് പോക്കറ്റില്‍ നിന്നും മൊബൈൽ എടുത്ത് ആര്‍ക്കോ വിളിച്ചു. അപ്പുറത്ത് ഒരു സ്ത്രീയാണ് എടുത്തത്.
“കുഞ്ഞമ്മ അക്കാ....” വിറച്ചു കൊണ്ടാണ് അവന്‍ സംസാരിച്ചത്. “ആ ചെ.... ചെകുത്താനെ ഞങ്ങൾ കണ്ടു. അവന്റെ കൂടെ നാല് ആണുങ്ങളും അഞ്ച് പെണ്ണുങ്ങളും പിന്നേ അഞ്ച് ചെറിയ കുട്ടികളും ഉണ്ട്. കണ്ടിട്ട് അവരൊക്കെ അവന്റെ വേണ്ടപ്പെട്ടർ ആണെന്ന് തോന്നുന്നു.”
💬 Comments
View all comments