0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 7.7K

തമ്മില്‍ എന്തോ പ്രശ്നം ഉണ്ടെന്ന് അറിഞ്ഞത്..? എനിക്കൊന്നും മനസ്സിലായില്ല. പിന്നെ ആരാണ് ഈ സുമ...? ഇത്രവേഗം എങ്ങനെയാണ് ഇതെല്ലാ ഡീറ്റയിൽസും അവർ ശേഖരിച്ചത്...?

“ഓക്കെ, ഇനി അവർ മൂന്ന്‌ പേരും പിന്നെ ഡാലിയയും തമ്മില്‍ എന്തായിരുന്നു പ്രശ്നം...” ചേട്ടൻ ദേഷ്യവും ഗൗരവം കലര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു.

“അതിനെ കുറിച്ച് വ്യക്തമായി അറിയില്ല റൂബി, ബ്രോഡ് ടെക്നോയിൽ ജോലി ചെയ്യുന്ന നമ്മുടെ ആള്‍, ഡാലിയ ആ കമ്പനിയില്‍ ചെന്നത് മുതൽ തിരികെ നിന്റെ വണ്ടിയില്‍ കേറുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ മുഴുവനും വിശദമായി പരിശോധിച്ചു കഴിഞ്ഞു. അതിൽ അരവിന്ദ് ഡാലിയയും മറ്റ് മൂന്ന്‌ പെണ്‍കുട്ടികളേയും നോക്കി എന്തോ പറഞ്ഞപ്പോ ആ നാല് പെണ്‍കുട്ടികളും വെറുപ്പും ദേഷ്യത്തോടും അവനെ നോക്കുന്ന ദൃശ്യം ഒഴിച്ച് സംശയകരമായ ഒന്നും കാണാന്‍ കഴിഞ്ഞില്ല.”

എല്ലാം കേട്ട് ഞാൻ അന്തംവിട്ടു നിന്നു.

ചേട്ടൻ നല്ല നിരീക്ഷണ ഗുണമള്ള ആളാണ്. യാത്രക്കിടയില്‍ കമ്പനിയില്‍ സെലക്ട് ആയവരേ കുറിച്ച് ചേട്ടൻ ചോദിച്ച സമയം, എന്റെ കൂട്ടുകാരികൾ കൂടാതെ വേറെ മൂന്ന്‌ ആണുങ്ങള്‍ കൂടി സെലക്ട് ആയെന്ന് ദേഷ്യവും വെറുപ്പോടുമാണ് ഞാൻ പറഞ്ഞത്. ആ വെറുപ്പ് പുറത്ത്‌ പ്രകടമാവാതിരിക്കാൻ ഞാൻ നല്ലോണം ശ്രമിച്ചതാണ്. പക്ഷേ അതൊക്കെ ചേട്ടന്റെ ശ്രദ്ധയില്‍ പെട്ടെന്ന സത്യം ഇപ്പോഴാ മനസിലായത്.

ദൈവമേ.. എന്റെ മുഖത്ത് പ്രകടമായ വെറുപ്പും ദേഷ്യവും കാരണം ചേട്ടൻ ഇത്ര സീരിയസ്സായി എടുത്ത് അന്വേഷണം നടത്തി, വെറും മണിക്കൂറുകൾ കൊണ്ട്‌ എല്ലാം കണ്ടുപിടിക്കും എന്ന് ആരാ വിചാരിച്ചത്..?! ഒന്നും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

സുമയോട് ചേട്ടൻ സംസാരിക്കുന്നത് ഞാൻ കേട്ടു എന്ന് ചേട്ടൻ

💬 Comments

View all comments