0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 5K

നിന്നും കൈ മാറ്റിയില്ല.

“ഇതും ചേട്ടന്റെ ഒരു ബിസിനസ്സ് ആണോ...?” ഞാൻ ചോദിച്ചു.

“അതേ.. ബിസിനസ്സ് ആണെന്ന് പറയാം. മെയിനായി എന്റെ ബിസിനസ്സ് സേഫ്റ്റിയും, എന്റെ ബിസിനസ്സ് ആശ്രയിച്ച് ജോലി ചെയ്യുന്ന രണ്ടായിരത്തോളം സ്റ്റാഫ്സിന്റെ സേഫ്റ്റിയും, പിന്നെ നമുടെ കുടുംബത്തിന്റെ സേഫ്റ്റിക്കും വേണ്ടിയാണ് ഞാൻ എല്ലാവർക്കും ഒരു മുഴം മുന്നില്‍ എറിഞ്ഞു നില്‍ക്കുന്നത്...”

ഉടനെ ഞാൻ ചിരിച്ചു. “ഇത് വെറും ഒരു മുഴം ഒന്നുമല്ല, ചേട്ടാ.. ഇത് കിലോമീറ്ററുകളാണ് ചേട്ടൻ എറിഞ്ഞു നില്‍ക്കുന്നത്.”

അതുകേട്ട് ചേട്ടനും ചിരിച്ചു.

“ശെരി അത് പോട്ടെ. ഇപ്പൊ ആ സുമയെ വിളിക്കാൻ എന്താ കാരണം...?” ഞാൻ ചോദിച്ചു.

“ചിലരുടെ ഡീറ്റയിൽസ് വേണമായിരുന്നു...”

“ആരുടെ ഡീറ്റയിൽസ്.... എന്തിന്..?”

“എനിക്ക് വേണ്ടപ്പെട്ട ഒരാളെ അവർ ഉപദ്രവിക്കാൻ ശ്രമിക്കുകയാണോ എന്നറിയാൻ..”

“ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്ന് അറിഞ്ഞാല്‍ പിന്നെ ചേട്ടൻ അവരെ എന്തു ചെയ്യും.”

“വെറുതെ അതുമിതും ചോദിക്കാതെ വേഗം നടക്ക് പെണ്ണേ.” ചേട്ടൻ പറഞ്ഞിട്ട് എന്റെ കൈയും പിടിച്ച് വേഗം നടന്നു.

എന്റെ കൈയും പിടിച്ചു ചേട്ടൻ നടന്നപ്പോ എനിക്ക് സന്തോഷം തോന്നിയെങ്കിലും ഞാൻ മുഖം വീർപ്പിച്ചാണ് നടന്നത്.

ഞങ്ങൾ നടന്ന് എന്റെ വീട് ഗേറ്റിന് മുന്നില്‍ വന്നതും അവിടെതന്നെ നിന്നിട്ട് ഞാൻ ചേട്ടനോട് ചോദിച്ചു, “അവർ ആ വ്യക്തിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്ന് ചേട്ടൻ അറിഞ്ഞാല്‍ പിന്നേ എന്തു ചെയ്യും എന്ന് പറയുന്നുണ്ടോ ഇല്ലയോ...?”

“നടക്കടി കള്ളി.” ചേട്ടൻ എന്റെ കൈയിൽ വലിച്ചു. പക്ഷേ ഞാൻ ബലം പിടിച്ച് അവിടെതന്നെ നിന്നു.

“ആഹാ... വാടി ഇവിടെ...” എന്നും പറഞ്ഞ്‌ ചേട്ടൻ എന്റെ കഴുത്തിലും കാല്‍ മടക്കിലും കൈകള്‍

💬 Comments

View all comments