0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 5.2K

റൂബി ചേട്ടനെ നിസ്സാരമായി നിങ്ങൾ കരുതി, അല്ലേ...?” അവള്‍ ചോദിച്ചു.

“എടി....” ചിരിച്ചുകൊണ്ട് ഞാൻ അവളുടെ തുടയിൽ പതിയെ ഒരു അടി കൊടുത്തു.

“അപ്പോ മാക്സിമം 73 ലക്ഷം കൊണ്ട്‌ എല്ലാം റെഡിയാകുമെന്ന് ഉറപ്പാണോ ബ്രോ...?” വിശ്വസിക്കാനാവാതെ അഭിനവ് ചോദിച്ചു.

“ഞങ്ങൾ വിചാരിച്ചതിനേക്കാൾ 17 ലക്ഷം മുതല്‍ 32 ലക്ഷം വരെ കുറച്ചാണല്ലോ ചേട്ടൻ പറയുന്നത്. ശെരിക്കും ഇത്ര കുറഞ്ഞ തുകയ്ക്ക് എല്ലാം ശെരിയാക്കി കിട്ടുമോ...?” ഷാഹിദ ആശ്ചര്യത്തോടെ ചോദിച്ചു.

“അവരേ നമുക്ക് വിശ്വസിക്കം, അല്ലേ...!!” അസ്വസ്ഥതയോടെ ഫ്രാന്‍സിസ് ചോദിച്ചു. ഉടനെ മറ്റുള്ളവരുടെ മുഖത്തും അല്‍പ്പം അസ്വസ്ഥത പടർന്നു പിടിച്ചു.

“എന്നെ വിശ്വസം ഉണ്ടെങ്കിൽ മാത്രം നിങ്ങൾ സമ്മതിച്ചാല്‍ മതി. പേടി ഉണ്ടെങ്കിൽ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ ചെയ്യാം. അപ്പോഴും എന്റെ ആവശ്യം ഉണ്ടെങ്കിൽ ഞാൻ കൂടെ തന്നെ ഉണ്ടാവും.” ഞാൻ പറഞ്ഞത് കേട്ട് അവർക്ക് പെട്ടന്ന് വിഷമം ഉണ്ടായി.

“ചേട്ടനെ വിശ്വസം ഇല്ലെന്നല്ല ഞങ്ങൾ പറഞ്ഞത്—” ഗായത്രി പറഞ്ഞതും ഞാൻ ചിരിച്ചു.

“ഇത്ര വലിയ തുക ആവുമ്പോ പേടി തോന്നണം. പേടി തോന്നുന്നത് സ്വാഭാവികമാണ്.” ഞാൻ പറഞ്ഞു. “എന്റെ സ്ഥലം ഇടപാടുകളും, പിന്നെ ലോഡ്ജ്, കോട്ടേജ്, ഹൗസിംഗ് വില്ലകള്‍, ഓഫീസ്, കൂടാതെ മറ്റ് പലതും ഞാൻ അവരെയാണ് ഏല്‍പ്പിക്കാറുള്ളത്. എനിക്ക് അവരെ വിശ്വാസമാണ്.”

“അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്കും പ്രശ്നമില്ല, ചേട്ടാ.” അശ്വതി ആശ്വാസത്തോടെ പറഞ്ഞു.

“പിന്നേ സെക്കന്‍ഡ് ഹാന്‍ഡ് ഫാക്ടറിയും രണ്ടെണ്ണം വില്ക്കാന്‍ കിടപ്പുണ്ട്.” ഞാൻ പറഞ്ഞു.

“ആണോ...!!” അന്‍സാര്‍ ഉത്സാഹത്തോടെ മറ്റുള്ളവരെ നോക്കി. “അതിന്റെ കാര്യങ്ങൾ എങ്ങനെയാണ് റൂബി ബ്രോ..?” അവന്‍ ചോദിച്ചു.

“അതിൽ ഒരെണ്ണം

💬 Comments

View all comments