Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
ഫാക്ടറിയും എക്യുപ്മെൻസ് ഉള്‍പ്പെടെ വിൽക്കാന്‍ കിടക്കുന്ന സെക്കന്‍ഡ് ഹാന്‍ഡ് ഫാക്ടറികളേ കുറിച്ചുമൊക്കെ ഞാൻ അന്വേഷിച്ചായിരുന്നു.” ഞാൻ പറഞ്ഞതും എട്ടു മുഖങ്ങളില്‍ ആശ്ചര്യം നിറയുന്നത് കണ്ട് അങ്കിളും വലിയച്ഛനും ചിരിച്ചു.
“ഇത്ര പെട്ടന്ന് ബ്രോ അതിനെ കുറച്ചൊക്കെ അന്വേഷിച്ച് കഴിഞ്ഞോ...!!!” അന്‍സാര്‍ വായും പൊളിച്ച് എല്ലാവരെയും നോക്കി.
“ആശ്ചര്യം ഒന്നും വേണ്ട. പണ്ടു തൊട്ടേ റൂബി അങ്ങനെയാണ്.” വലിയച്ഛന്‍ ഉറക്കെ ചിരിച്ചു. “അവന് ഇഷ്ടമുള്ള ആരെങ്കിലും എന്തെങ്കിലും ചെറിയ കാര്യം അവനോട് വെറുതെ സൂചിപ്പിച്ചാൽ പോലും അവന്‍ അതിന്റെ A ടൂ Z വരെയുള്ള കാര്യങ്ങളെ കുറിച്ച് പൂര്‍ണമായി അന്വേഷിച്ച് കഴിയാതെ ഉറങ്ങില്ല.”
“എന്നാ ചേട്ടൻ ആ ഡീറ്റയിൽസ് ഒക്കെ പറയൂ, ചേട്ടന് പറയാനുള്ളതാണ് ഞങ്ങൾക്ക് കേള്‍ക്കേണ്ടത്. ചേട്ടന്റെ അഭിപ്രായവും ഉപദേശവും മാത്രം ഞങ്ങൾക്ക് മതി.” അശ്വതി പറഞ്ഞു.
“സ്ഥലം വാങ്ങിച്ച്, ഫാക്ടറി കെട്ടി, എല്ലാ സംവിധാനങ്ങളോടും കൂടെ പുതിയ ഫാക്ടറി റണ്ണിങ് കണ്ടിഷണിൽ എത്തിക്കാൻ മാക്സിമം 73 ലക്ഷം കൊണ്ട് ശെരിയാക്കി തരാമെന്ന് എനിക്ക് അറിയാവുന്ന ഒരു ടീം ഏറ്റിട്ടുണ്ട്. ലൈസൻസ് എടുക്കാനുള്ള ചിലവും, പിന്നെ അവരുടെ ഫീ പോലും ഉൾപ്പെടുത്തിയാണ് അവർ ഈ തുക എന്നോട് പറഞ്ഞത്. നിങ്ങളുടെ കൂടെ നിന്ന് ഫാക്ടറി പൂര്‍ത്തിയാക്കാനും, ഏതു തടസ്സങ്ങളും ഒഴിവാക്കി ലൈസൻസും മറ്റ് എല്ലാ ഡോക്യുമെന്റസും നിയമപരമായി റെഡിയാക്കി തരുന്ന കാര്യവും അവർ തന്നെ നോക്കിക്കോളും.” ഞാൻ പറഞ്ഞു.
അതൊക്കെ കേട്ട് അവർ എട്ടുപേരും അന്തിച്ചു പോയി. അവരുടെ ഇരുപ്പ് കണ്ടിട്ട് ഡാലിയ ഒരു കുഞ്ഞ് അഹങ്കാരത്തോടെ ചിരിച്ചു. “എല്ലാവരോടും ഇങ്ങനെ കളിച്ചു ചിരിച്ച് നടക്കുന്നത് കൊണ്ട്
💬 Comments
View all comments